Thursday, December 12, 2013

പ്രണയ നൊമ്പരം

പ്രണയത്തിന്‍ ചാമരം വീശിയപ്പോള്‍ ,
മിഴികളില്‍ വിരിഞ്ഞോരായിരം ദീപങ്ങള്‍ .
അലയുന്ന കാറ്റിന്റെ വികൃതികലേല്‍ക്കാതെ,
മിഴിപ്പീലി കൊണ്ട് മറച്ചു വെച്ചു.

സങ്കീര്‍ത്തനങ്ങള്‍ പാടിയ ചുണ്ടില്‍ ,
പ്രണയത്തിന്‍ ഈരടികള്‍ മൂളി നിന്നു.
മറ്റാരും കാണാതിരിക്കുവാന്‍ വേണ്ടി,
കരളിന്റെ ചെപ്പിലടച്ചു വെച്ചു .

എങ്ങു നിന്നോ വന്ന കള്ളി പൂങ്കുയില്‍ ,
മായാജാലം കാട്ടി കൊണ്ട്,
ഇമയടച്ചു തുറക്കും മുന്‍പേ ,
പ്രണയത്തെ കൊത്തി പറന്നു പോയി.

തേങ്ങുന്ന കരളിന്റെ നൊമ്പരം മറയ്ക്കുവാന്‍ ,
വദനത്തില്‍ വിരിയുന്നു പുഞ്ചിരി പൂവുകള്‍
വേദനയിലും മധു കിനിയുന്ന മോഹമായ് ,
മൌനത്തിലൊളിപ്പിച്ചു വയ്ക്കുമീ പ്രണയം.


Friday, December 6, 2013

കുടുംബ നാഥന്‍

കുടുംബത്തിനു വേണ്ടി പ്രയത്നിക്കുന്നവന്‍ .
പ്രാരബ്ധങ്ങള്‍  സ്വയം ഏറ്റെടുക്കുന്നവന്‍ ,
മാതാപിതാക്കളെയും ഭാര്യയെയും മക്കളെയും,
സ്നേഹ തണലില്‍ ,ഒരുപോലെ
കൊണ്ടുപോകാന്‍ പാടുപെടുന്നവന്‍ ..
കഷ്ടതയും ദു:ഖവും ഉള്ളിലൊതുക്കി,
പ്രസന്ന വദനായ് നില്‍ക്കുവതെവിടെയും,
വീടിന്റെ കെടാവിളക്കാണ്, സ്ത്രീയെങ്കില്‍ ,
വിളക്കിലൊഴിക്കുന്ന എണ്ണയല്ലേ അവന്‍ .
പകലന്തിയോളം പണി ചെയ്തു തളര്‍ന്നാലും,
പത്നിയുടെ പരിഭവം മാറ്റുന്നവന്‍ പുരുക്ഷന്‍ .
മകനായ്  പതിയായ് അച്ഛനായ് മുത്തശ്ശനായ്
ഒരു ജന്മം ജീവിക്കുന്നു സ്വഗേഹത്തിനായ്.
വീടിന്റെ നെടുംതൂണായ പുരുഷകേസരികളെ,
നമിക്കുന്നു നിങ്ങളെ സ്നേഹത്തിന്‍ പൂക്കളാല്‍ ....

Thursday, December 5, 2013

മധുര ഭാവന

മയങ്ങി കിടന്ന മനസ്സിനെ തൊട്ടുണര്‍ത്തി,
മലരായ് എന്നില്‍ സൌരഭം പരത്തി,
മധുരസ്മരണകളാല്‍ എന്നെ തലോടിയ,
മധുമതി നീയെന്റെ സ്വന്തമല്ലേ...

എന്റെ സൌഭാഗ്യ രാഗ സുഗന്ധം നീ,

എന്റെ ജീവ താള ലയവും നീ, 
തിന്മയുടെ പാഴിരുട്ടില്‍ വീണയെന്നില്‍ ,
നന്മ തന്‍ പ്രകാശം പകര്‍ന്നവളല്ലേ..

മധുരമൊരു ജീവിതം കനവില്‍ കണ്ടു,

മങ്ങാതെ മായാതെ മുന്നില്‍ നിന്നു,
നെറുകയില്‍ ചാര്‍ത്താന്‍ കരുതിയ കുങ്കുമം,
ഹൃദയരക്തത്തില്‍ അലിഞ്ഞു ചേര്‍ന്നു...

നിദ്രയെ പ്രണയിക്കും സ്വപ്നമായ് ,

ഇരവിലും തെളിയുന്ന നാളമായ് ,
പ്രാണന്‍ വെടിയും നേരം വരെയും, 
ഏക ദീപമായ് തെളിയും നീ...

Monday, December 2, 2013

വേര്‍പാട്

പോകുന്നു ഞാന്‍ നിന്റെ ശ്രീകോവിലില്‍ നിന്നും,
പോകുന്നു ദേവി സമയമായി
പോകുകയാണ് ഞാന്‍ ശില്പസ്വരൂപേ,
ഏകനായേതോ വിദൂരഭൂവില്‍ ...

ഇന്നലെ ഞാന്‍ നിന്റെ കോവിലിനുള്ളിലെ,
ചങ്ങല തൂവിളക്കേറ്റിനിന്നു
ഖിന്നത പൂണ്ടു കഴിഞ്ഞു ഞാനിന്നിതാ-
തെന്നലിന്‍ കൈയിലമര്‍ന്നീടുന്നു.

മറ്റൊരു ദേവനെ മാല ചാര്‍ത്തിക്കാന്‍ നീ,
ചുറ്റമ്പലത്തില്‍ എഴുന്നള്ളുമ്പോള്‍
പറ്റുകില്ല നിനക്കോര്‍ക്കുവാന്‍ പോലുമീ,
ഒറ്റക്കണയും തിരിനാളത്തെ....

അന്ത്യമായ് ദേവീ ,നിന്‍ പാദയുഗ്മങ്ങളില്‍
എന്തര്‍പ്പിക്കും..യാചകന്‍ ഞാന്‍
ദേവി നീ സ്വീകരിക്കുമോ.. എന്റെയീ-
കണ്ണുനീരും കുറെ കാട്ടുപൂവും...

Sunday, December 1, 2013

ആരെ പഴിക്കണം

തകന്ന തനുവിനു
തണലേകാ വന്നവ
തകത്തെറിഞ്ഞു 
അവരുടെ ജീവിതം
തക്കം പാത്തിരുന്നു 
അവ സഖിമാ
വെക്കം കൈകോത്തു 
നടന്നീടാൻ...
അവരുടെ കൌശലം കണ്ടു 
പകച്ചു,ഒരു മാത്ര-
അറിയാതെ ഉള്ളി 
ചിരിച്ചുപോയീ.
കണികപോലും ആത്മാത്ഥത
ഇല്ലാത്ത സ്നേഹിതർ,
അകന്നു പോകുന്നത്
തന്നെ ഉത്തമം.
സ്വാത്ഥതയേറിയ 
കൂട്ടുകാ നമ്മുടെ,
ആത്മാവിനെപോലും 
നഷ്ടപെടുത്തീടും.
സ്ത്രീ തന്നെ അവക്കു 
ശത്രുവായീടുമ്പോ .
ആരെ പഴിക്കണം 
നാം നാരിമാ ....
Top of Form



അരികിൽ വരൂ

  ഗാനം *****--- പ്രണയമായെന്നിൽ നീയലിയുമ്പോൾ കൃഷ്ണാ.... രാധയായ്, അറിയാതെ ഞാനാടുന്നുവോ?. സ്വരരാഗമായെന്നിൽ നീ നിറയുമ്പോൾ മീരയായ് ഞാൻ സ്വയം മാറു...