Saturday, July 18, 2015

കര്‍ക്കിടകം..


രാമായണമാസം ,ചികിത്സാകാലം
എന്നു പറയുന്ന നിങ്ങൾ,
എന്നിട്ടുമെന്തേ വറുതിയുടെ
കളളകര്ക്കിടകമെന്നു വിളിക്കുന്നു !!!

ഒൗഷധ കൂട്ടുകളുള്ള കര്ക്കിടകകഞ്ഞി
കുടിക്കുവാൻ ഞാനെത്തെണ്ടേ?
മറവിയുടെ തിരശ്ശീല ചുറ്റി
കഞ്ഞി കുടിക്കുമ്പോൾ
ഓര്ക്കുമോ നിങ്ങളെന്നെ ???
രാമായണ പാരായണം ചെയ്യുമ്പോള്
അറിയുന്നില്ലേ എന്നിലെ അക്ഷരപുണ്യം ???
എന്നിട്ടും പഞ്ഞ കര്ക്കിടകമെന്നു
നിങ്ങളെന്നെ വിളിക്കുന്നു !!!

പിതൃക്കളെ ഓര്ക്കണമെങ്കില്
ഞാന്വന്നെത്തണം
മഴയുടെ കരിമ്പടവുമായി
നിങ്ങള്ക്കിടയിലേക്ക് !!!

കറുപ്പാണെന്റെ നിറമെങ്കിലും എന്നിലെ
നന്മയുടെ വെളിച്ചത്തെ നിങ്ങള്
തിരിച്ചറിയുന്നുണ്ടോ ???
ഒടുവില്സുന്ദരിയായചിങ്ങം
വന്നടുത്താല്ചന്തം കാട്ടി നിങ്ങളവളെ
സ്വീകരിക്കും എന്നിലെ നന്മയെ തിരിച്ചറിയാതെ.....
എങ്കിലും എനിക്ക് പരിഭവമില്ല
നിറഞ്ഞ സ്നേഹം മാത്രം!!!

Saturday, July 11, 2015

വിക്ടര്‍ ജോര്‍ജിന്റെ ഓര്‍മ്മക്കായി.

വെണ്ണിയാനി കുന്നിന്‍ ചെരുവില്‍ 
പേമാരിയില്‍ നനച്ചൊലിച്ച് 
ഒരു നൊമ്പരക്കാറ്റ് തഴുകുന്നില്ലേ ....???
കാണാകാഴ്ചകള്‍ നമ്മെ കാട്ടുവാന്‍ 
ആര്‍ത്തലച്ചു പെയ്യും മഴയെ പുണര്‍ന്നു

ക്യാമറയുമായി കുന്ന് കയറിനിത്യതയുടെ ഫോക്കസിലേക്ക് ഫ്ളാഷ് മിന്നാതെനമ്മെ വിട്ടു പോയ ആ സോദരനെ 
മറക്കുവാനാകുമോ ??? 

ഒരു പിടി സ്വപ്നങ്ങളുമായി 
വര്‍ണ്ണകാഴ്ചകള്‍ തേടി പോയപ്പോള്‍
അറിഞ്ഞിരുന്നോ ....
ആ കുന്നിന്‍ ചെരുവില്‍ സംഹാര രുദ്രയായി 
മഴയുടെ രൂപത്തില്‍ കാത്തിരുന്ന മരണത്തെ !!!


പെയ്തു വീഴുന്ന ഓരോ മഴത്തുള്ളിയിലും 
ഒരു സാന്ത്വന കാറ്റായി നമ്മള്‍ അറിയുന്നു
ആ ആത്മാവിനെ.....
ഒരായിരം മിഴിനീര്‍ പൂക്കള്‍ 
നിനക്കായി പ്രിയ വിക്ടര്‍ ജോര്‍ജ്....

Wednesday, July 1, 2015

പ്രവാസിയുടെ ദു:ഖം

ചുട്ടു പൊള്ളുമീ ജീവിത യാത്രയില്‍ എരിഞ്ഞു വീഴുന്നൊരായിരം സ്വപ്നങ്ങള്‍!! പ്രവാസികൾക്കു കനവിലെന്നും മഴവില്ലഴകോടെ പ്രിയ ഗ്രാമത്തിൻ വര്‍ണ്ണശോഭ.
ആസ്വദിച്ചാ കൊതിയൊട്ടും തീരാതെ കടല്‍ കടക്കുവാൻ വിധിക്കപ്പെട്ടവൻ ! ഒരു പിടി മണ്ണിനായി ജന്മം മുഴുവനും
മരുഭൂമിയില്‍ ഹോമിക്കുവനുള്ള യോഗവും..
സ്വയം ഉരുകിയൊലിച്ചു വെളിച്ചം പകരും മെഴുകുതിരി പോലീ പ്രവാസ ജീവിതം. 
ചുട്ടു പൊള്ളുമീ ജീവിത യാത്രയില്‍ എരിഞ്ഞു വീഴുന്നൊരായിരം സ്വപ്നങ്ങള്‍ .. ഒടുവില്‍ ഒരു സാന്ത്വനം പോലെ അകലത്തായൊരു നീല ജലാശയം...!  
തളർന്നു പോയോരാ പാദങ്ങൾക്കുണർവേകി .... തിരിഞ്ഞു നോക്കാതെ ഓടിയെത്തീ ടുമ്പോൾ , അകന്നു പോകുന്നോ വീണ്ടുമതൊക്കെയും.. പിടി തരാതെ ഓടിയോളിക്കയോ?

ഉറ്റവരെയുംഉടയവരെയും ഒരു നോക്കു കണ്ടു മടങ്ങിയെ ത്തുമ്പോൾ ഹൃദയ വീണയിൽ മൗനരാഗമായ് പറന്നു പോകാതെ വിഷാദ കി ളികളും!!
ഒരു പിടി മണ്ണിനായീ ജന്മം മുഴുവൻ ചോര നീരാക്കി ജീവിച്ചാലും , കടിച്ചതുമില്ല പിടിച്ചതുമില്ലാതെ പൊലിഞ്ഞു തീരുന്നുവോ ? പാവം പ്രവാസി തൻ ജീവിതം!!

അരികിൽ വരൂ

  ഗാനം *****--- പ്രണയമായെന്നിൽ നീയലിയുമ്പോൾ കൃഷ്ണാ.... രാധയായ്, അറിയാതെ ഞാനാടുന്നുവോ?. സ്വരരാഗമായെന്നിൽ നീ നിറയുമ്പോൾ മീരയായ് ഞാൻ സ്വയം മാറു...