Wednesday, July 1, 2015

പ്രവാസിയുടെ ദു:ഖം

ചുട്ടു പൊള്ളുമീ ജീവിത യാത്രയില്‍ എരിഞ്ഞു വീഴുന്നൊരായിരം സ്വപ്നങ്ങള്‍!! പ്രവാസികൾക്കു കനവിലെന്നും മഴവില്ലഴകോടെ പ്രിയ ഗ്രാമത്തിൻ വര്‍ണ്ണശോഭ.
ആസ്വദിച്ചാ കൊതിയൊട്ടും തീരാതെ കടല്‍ കടക്കുവാൻ വിധിക്കപ്പെട്ടവൻ ! ഒരു പിടി മണ്ണിനായി ജന്മം മുഴുവനും
മരുഭൂമിയില്‍ ഹോമിക്കുവനുള്ള യോഗവും..
സ്വയം ഉരുകിയൊലിച്ചു വെളിച്ചം പകരും മെഴുകുതിരി പോലീ പ്രവാസ ജീവിതം. 
ചുട്ടു പൊള്ളുമീ ജീവിത യാത്രയില്‍ എരിഞ്ഞു വീഴുന്നൊരായിരം സ്വപ്നങ്ങള്‍ .. ഒടുവില്‍ ഒരു സാന്ത്വനം പോലെ അകലത്തായൊരു നീല ജലാശയം...!  
തളർന്നു പോയോരാ പാദങ്ങൾക്കുണർവേകി .... തിരിഞ്ഞു നോക്കാതെ ഓടിയെത്തീ ടുമ്പോൾ , അകന്നു പോകുന്നോ വീണ്ടുമതൊക്കെയും.. പിടി തരാതെ ഓടിയോളിക്കയോ?

ഉറ്റവരെയുംഉടയവരെയും ഒരു നോക്കു കണ്ടു മടങ്ങിയെ ത്തുമ്പോൾ ഹൃദയ വീണയിൽ മൗനരാഗമായ് പറന്നു പോകാതെ വിഷാദ കി ളികളും!!
ഒരു പിടി മണ്ണിനായീ ജന്മം മുഴുവൻ ചോര നീരാക്കി ജീവിച്ചാലും , കടിച്ചതുമില്ല പിടിച്ചതുമില്ലാതെ പൊലിഞ്ഞു തീരുന്നുവോ ? പാവം പ്രവാസി തൻ ജീവിതം!!

No comments:

Post a Comment

യാത്ര

  ഇരുളലകൾ വീണൊരെന്നോർമ്മകളിലിന്നലെ ചെറുതുള വീഴ്ത്തിയകന്ന കാറ്റ് പറയാൻ മറന്നുവോ വല്ലതും? കേവലം ചൂളമിട്ടോർമ്മപ്പെടുത്തൽ മാത്രം! വെള്ളിവെളിച്ചത...