രാമായണമാസം ,ചികിത്സാകാലം
എന്നു പറയുന്ന നിങ്ങൾ,
എന്നിട്ടുമെന്തേ വറുതിയുടെ
കളളകര്ക്കിടകമെന്നു വിളിക്കുന്നു !!!
ഒൗഷധ കൂട്ടുകളുള്ള കര്ക്കിടകകഞ്ഞി
കുടിക്കുവാൻ ഞാനെത്തെണ്ടേ?
മറവിയുടെ തിരശ്ശീല ചുറ്റി
കഞ്ഞി കുടിക്കുമ്പോൾ
ഓര്ക്കുമോ നിങ്ങളെന്നെ ???
രാമായണ പാരായണം ചെയ്യുമ്പോള്
അറിയുന്നില്ലേ എന്നിലെ അക്ഷരപുണ്യം ???
എന്നിട്ടും പഞ്ഞ കര്ക്കിടകമെന്നു
നിങ്ങളെന്നെ വിളിക്കുന്നു !!!
പിതൃക്കളെ ഓര്ക്കണമെങ്കില്
ഞാന്‍ വന്നെത്തണം
മഴയുടെ കരിമ്പടവുമായി
നിങ്ങള്ക്കിടയിലേക്ക് !!!
കറുപ്പാണെന്റെ നിറമെങ്കിലും എന്നിലെ
നന്മയുടെ വെളിച്ചത്തെ നിങ്ങള്
തിരിച്ചറിയുന്നുണ്ടോ ???
ഒടുവില്‍ സുന്ദരിയായചിങ്ങം
വന്നടുത്താല്‍ ചന്തം കാട്ടി നിങ്ങളവളെ
സ്വീകരിക്കും എന്നിലെ നന്മയെ തിരിച്ചറിയാതെ.....
എങ്കിലും എനിക്ക് പരിഭവമില്ല
നിറഞ്ഞ സ്നേഹം മാത്രം!!!
നല്ല രചന
ReplyDeleteഗുഡ് ,രേഖ ,ആശംസകള്‍
thank u very much
ReplyDelete