വെണ്ണിയാനി കുന്നിന്‍ ചെരുവില്‍
പേമാരിയില്‍ നനച്ചൊലിച്ച്
ഒരു നൊമ്പരക്കാറ്റ് തഴുകുന്നില്ലേ ....???
കാണാകാഴ്ചകള്‍ നമ്മെ കാട്ടുവാന്‍
ആര്‍ത്തലച്ചു പെയ്യും മഴയെ പുണര്‍ന്നു
ക്യാമറയുമായി കുന്ന് കയറിനിത്യതയുടെ ഫോക്കസിലേക്ക് ഫ്ളാഷ് മിന്നാതെനമ്മെ വിട്ടു പോയ ആ സോദരനെ
ക്യാമറയുമായി കുന്ന് കയറിനിത്യതയുടെ ഫോക്കസിലേക്ക് ഫ്ളാഷ് മിന്നാതെനമ്മെ വിട്ടു പോയ ആ സോദരനെ
മറക്കുവാനാകുമോ ???
ഒരു പിടി സ്വപ്നങ്ങളുമായി
വര്‍ണ്ണകാഴ്ചകള്‍ തേടി പോയപ്പോള്‍
അറിഞ്ഞിരുന്നോ ....
ആ കുന്നിന്‍ ചെരുവില്‍ സംഹാര രുദ്രയായി
മഴയുടെ രൂപത്തില്‍ കാത്തിരുന്ന മരണത്തെ !!!
പെയ്തു വീഴുന്ന ഓരോ മഴത്തുള്ളിയിലും
ഒരു സാന്ത്വന കാറ്റായി നമ്മള്‍ അറിയുന്നു
ആ ആത്മാവിനെ.....
ആ ആത്മാവിനെ.....
ഒരായിരം മിഴിനീര്‍ പൂക്കള്‍
നിനക്കായി പ്രിയ വിക്ടര്‍ ജോര്‍ജ്....
No comments:
Post a Comment