Wednesday, July 27, 2016

കുസൃതി ചിന്ത

ഹരിത വർണ്ണ 
മണിഞ്ഞു നില്ക്കും 
പ്രുകൃതിസുന്ദരീ...
നിന്‍ ഉടയാടകളെ 
തഴുകിതലോടുന്ന 
പുഴപെണ്ണിനെന്തേ..
ഇന്നിത്ര നിറംമാറ്റം.
മഴമുത്തുകള്‍
പൊട്ടിവീണതില്‍
പരിഭവിച്ചതോ അവള്‍,
മധുരസ്വപ്നം
കണ്ടു നിന്നില്‍
അലിഞ്ഞു ചേര്‍ന്നതോ?

കുറുമൊഴികള്‍

ഇഷ്ടം കൂടിയപ്പോൾ
പറഞ്ഞ രഹസ്യങ്ങൾ,
തെറ്റിപ്പിരിഞ്ഞപ്പോൾ
നൂറായി പെറ്റുപെരുകി.

പിങ്ങിയോ..
സൂര്യകാന്തിപ്പൂക്കള്‍
ഇരുണ്ടയാകാശം


ഏകാന്തതയുടെ മുഷിപ്പിന്
ഇച്ഛാശക്തിയുടെ മരുന്ന്;
വിരിയുന്ന പുളകങ്ങൾ.


വിള്ളല്‍ വീണ 
വിവാഹ ഫോട്ടോ .. 
നെടുവീര്‍പ്പുമായി. 
പൊട്ടാറായ താലി


മരച്ചില്ലകളെ 
വെൺമാലയണിയിക്കു൦ 
അർക്കകിരണങ്ങളെ 
നോക്കും മിഴിച്ചിമിഴുകൾക്ക് 
എന്തൊരു നവചൈതന്യം .


ഉള്ളിൽ തിളയ്ക്കുമവിവേക-
മതിബുദ്ധി കാട്ടുമ്പോൾ
നിന്നിടം പാതാളമായ് മാറുന്ന 
തറിയാതെ പോകുന്നു നാ൦ !


നിശബ്ദ ചോരന്‍
കരിമ്പടം പുതച്ചു വന്നു.
കൂട്ടനിലവിളി


ജീവിതമേ,നീയെന്നെ
നയിച്ചാലും നേർവഴിയെ;
കാലമിതെത്ര പങ്കിലം,
സ്വാർത്ഥതാനിർഭരം...!


മാമ്പഴം നോക്കി
ഒരു അണ്ണാറക്കണ്ണന്‍.
ഉന്നം പിടിച്ചൊരു കല്ല്‌


ഓര്‍മ്മപ്പെയ്ത്,
കുടചൂടി വരുന്ന
നിലാക്കവിത


നിറപറപോൽ
നിറയേണം, 
നിലവിളക്ക്പോല്‍
തെളിയേണം.
ഉള്ളിലെ അന്ധകാരമകറ്റാൻ
എന്നെന്നും,നീയെനിക്ക്
തുണയേകീടെണം


മധു നുകരാൻ കാത്ത് നിൽക്കുന്ന വണ്ട്‌. 
ഇളം കാറ്റിൽ ഇതൾ വിരിയാതെ, 
നാണിച്ച് നിൽക്കുന്ന പൂമൊട്ട്!! .


നിലാമഴയില്‍
കവിത എഴുതുന്നു.
കിനാപ്പക്ഷികള്‍


വർഷസുന്ദരി 
ആടിത്തിമിർക്കുന്നു .
ചോരുന്ന കുടിൽ


ചോണനുറുമ്പ്
ഇലത്തോണിയില്‍.
മുകില്‍മാല


ചോണനുറുമ്പും 
മഴത്തുള്ളികളും
ഇലത്തോണി തുഴയുന്നു;
മഴയൊരു സാന്ത്വനം.


പഞ്ഞകർക്കിടകമെന്നു 
വിളിച്ചിട്ടും ചിരിച്ചു 
വരവേൽക്കുന്നു ദശപുഷ്പ്പങ്ങൾ.


ഇരുണ്ട കർക്കിടകത്തിൽ 
പ്രകാശം പരത്തുന്നു..... 
രാമായണ പാരായണം.


മനസ്സറിഞ്ഞു പ്രണയിച്ചാലും 
'മഴത്തുള്ളി'കളെ 

കൈവെടിഞ്ഞിട്ടേയുള്ളൂ
'ചേമ്പില'കളുടെ ഹൃദയം.


കവിതപോലെ
വിരിഞ്ഞ സ്വപ്നങ്ങള്‍
മിഴിപ്പൂക്കളായി 
പൊഴിഞ്ഞു വീഴുന്നുവോ ?


മൂളിപ്പാട്ടുമായി വന്ന ചെറു 
കാറ്റിനോടൊപ്പം 

നൃത്തം വെക്കുന്ന 
മഴ നൂൽത്തുമ്പികൾ


പുതുമഴയില്‍ 
കിളിര്‍ത്ത പ്രണയം
തേന്മഴയായി 

പെയ്തുതോര്‍ന്നപ്പോള്‍
കണ്ണീര്‍ മഴയില്‍ 

കുളിക്കുന്നു ജീവിതം

പഞ്ഞകർക്കിടകമെന്നു 
വിളിച്ചിട്ടും ചിരിച്ചു 
വരവേൽക്കുന്നു 

ദശപുഷ്പ്പങ്ങൾ.









ഭ്രാന്തി

ലോകമേ ..കണ്ണടയ്ക്കല്ലേ... കീറിപ്പറിഞ്ഞ ചേലയിൽ പൊള്ളിപ്പൊളിഞ്ഞ മനസ്സുമായ് അലയുന്നൊരുവള്‍.. കണ്ട കാഴ്ചകള്‍
കണ്ണുകള്‍ പൊട്ടിച്ചു കേള്‍ക്കും വാര്‍ത്തകള്‍
വണ്ടായി മൂളുന്നു കാലത്തിനൊപ്പം
എത്തുവാന്‍ പറ്റാതെ കാലുകള്‍ രണ്ടും
ശോഷിച്ചു തൂങ്ങുന്നു.
കഴുകക്കണ്ണുകള്‍
കൊത്തിക്കുടിച്ച് ചുക്കി ചുളിഞ്ഞ മാറിടം, തെരുവോരരാവുകള്‍'
ഭോഗിച്ചുതിന്നൊരു വീര്‍ത്ത വയറാണെങ്കിലും
നാട്ടാരെ ...
കാമത്തിന്‍ കണ്ണില്‍
അവളൊരു സുന്ദരി.
ചിരിക്കാതെ
പൊട്ടിച്ചിരിക്കുന്നവള്‍ കരയാതെ
ആര്‍ത്തലയ്ക്കുന്ന പെണ്ണ്.
നാടില്ല വീടില്ല
ആരുമില്ലെങ്കിലും കൂട്ടിനുണ്ട്
ഭ്രാന്തമാം ചിന്തകള്‍ , അതെ, അലയുകയാണവളെന്നു- മെവിടെയും ഗതിയറ്റ്
മനമിടറി
രാപ്പകലുകൾ
താണ്ടിയേകയായ്....

Thursday, July 21, 2016

കുതിക്കുമോർമ്മകൾ

ഓര്‍മ്മയുടെ തീവണ്ടി
കിതച്ചുകൊണ്ടു
വര്‍ഷങ്ങള്‍ പിന്നോട്ടേക്ക്
പാഞ്ഞപ്പോള്‍ തേങ്ങുന്നുവോ... ഉള്ളിലൊരു അരിപ്രാവ്... മറഞ്ഞുപോയൊരു കലാലയ പ്രണയം..

പാളംതെറ്റിയ
ചിന്തകളിലൂടെ നുഴഞ്ഞുകേറി മനസ്സിന്‍ വാതായനങ്ങളില്‍
ചെറുകാറ്റായി തഴുകിയുണര്‍ത്തുന്നു
പുസ്തകതാളിലൊരു - കോണില്‍ നീ കോറിയിട്ട
പ്രണയാക്ഷരങ്ങൾ..
ചിതലരിച്ച ഏടുകള്‍ക്കിടയിലും
ചാവാതെ-കിടക്കുന്നതെന്തേ,
മൃതസഞ്ജീവിനിപോലെയാ മൃദുലാക്ഷരങ്ങള്‍..
ആത്മഹത്യക്കൊരുങ്ങിയ സ്വപ്നങ്ങളെ
പുനര്ജീവിപ്പിക്കാനോ ?
അറിഞ്ഞുമറിയാതെയും
ജീവിതപ്പാളങ്ങളിൽ ചതഞ്ഞരഞ്ഞു പോകുന്ന
ചില നിമിഷങ്ങള്‍, പേരറിയാത്ത ഏതോ സ്റ്റേഷനില്‍ ഇറങ്ങിപ്പോയ അജ്ഞാതസഞ്ചാരിയുടെ ഓർമ്മകളും പേറി കുതിച്ചു പായുന്ന തീവണ്ടിപോലെ , കുതിച്ചും കിതച്ചും ഇഴഞ്ഞും
പോകുന്ന ജീവിതയാത്രയ്ക്കിടെ, പച്ചക്കൊടി കാണിക്കുന്ന
ഗാര്‍ഡിനെപ്പോലെ പുഞ്ചിരി പൊഴിക്കുന്നു മധുരിക്കുന്ന ഓര്‍മ്മകൾ

Saturday, July 16, 2016

ചിന്തുകൾ

കദനങ്ങള്‍ ചൊല്ലിവരില്ലിനിയും, കരയുവാന്‍ മിഴിനീര്‍ കണങ്ങളില്ല, കരളിനെ കൊത്തിവലിക്കും നിന്നോര്‍മ്മകള്‍, കടലാഴങ്ങളിലേക്ക് വലിച്ചെറിയും കള്ളക്കഥകള്‍ ചൊല്ലുവാനിനിയും, കാതോരം ചേര്‍ന്ന്നില്‍ക്കരുതേ... കപടതമാത്രം നിറഞ്ഞ നിന്‍ മുഖം.. കാണാനിനിയീ കണ്ണുകള്‍ തുറക്കുകില്ല.. കല്ലാക്കി മാറ്റിയ മനസ്സിനുള്ളില്‍ കന്മദം പൂത്തുലയും നേരം.. കാണട്ടെ നിന്നോര്‍മ്മകളില്ലാത്ത.. കാട്ടുചോലയും കാനനഭംഗിയും..

Wednesday, July 13, 2016

കുറു മൊഴികള്‍

ഓര്‍മ്മകളെ
തഴുകിയുണര്‍ത്തി
അപ്പൂപ്പന്‍താടി


ചന്ദനക്കുറിയുമായിവരുന്ന 
കർക്കിടകകാറ്റിനോട് 
രാമായണം തിരക്കുന്നു;
എവിടെ മുത്തശ്ശി. ?


ആകാശമണം
ഒഴുകി വരുന്നു
നിശബ്ദരാത്രി


പുതുമഴപോൽ 
ചൊരിയും നിൻചിരി-
മഴതൻ താളലയത്തിൽ,
മീട്ടട്ടെ ഞാനിന്നെൻ 
ഹൃദയതംബുരു.


എത്തി നോക്കുന്ന
മാനത്തുകണ്ണികള്‍.
പൂത്തയാകാശം!


പൂത്ത ചെമ്പകച്ചോട്ടിൽ
മഴത്തുള്ളിക്കിലുക്ക൦ കേട്ട്
നിന്നോർമ്മകളിൽ മുഴുകുമ്പോൾ.... 
ആകാശം തൊട്ടുവരുന്ന 
തെക്കൻക്കാറ്റിനെന്തിത്ര മൗനം!


നീർ മിഴികൾ 
കടലാഴങ്ങളിലേക്ക്
കറുത്ത മാന൦.


അഭിനവ ബന്ധങ്ങൾ:
അഭിനയബന്ധങ്ങൾ;
ഉള്ളു തൊടാത്തവ.
ഉണ്മയില്ലാത്തവ !!


പിച്ചവെയ്ക്കുന്നു 
മോഹങ്ങൾ,
നാട്ടുപച്ചത്തണലുപറ്റി.


ചന്ദനക്കുറി തൊട്ട്
രാമായണക്കാറ്റ്.
മുത്തശ്ശിയെവിടെ


അകതാരിലിന്നും
പടുതിരിപോല്‍ കത്തുന്നു
അഴലേറെ നല്‍കിയ നിന്‍ രൂപം

പുതുമഴയില്‍ കിളിര്‍ത്ത പ്രണയം
തേന്മഴയായി പെയ്തുതോര്‍ന്നപ്പോള്‍
കണ്ണീര്‍ മഴയില്‍ കുളിക്കുന്നു ജീവിതം







Sunday, July 3, 2016

കുറും കവിതകള്‍

പിച്ച വെക്കുന്നു 
മോഹങ്ങൾ,നാട്ടുപച്ച-
ത്തണലു പറ്റി.


നിശയവൾ അണിഞ്ഞൊരുങ്ങി
മൂക്കുത്തിയായി മിന്നാമിനുങ്ങ്;
രാപ്പാടിതൻ വിദൂരമാം സ്വരം.


മുറ്റത്തെ ചെമ്പില്‍
പുഴുങ്ങിയ നെല്ലിന്‍ മണം.
പാറ്റിപ്പെറുക്കിയ ഓര്‍മ്മകള്‍


അന്യന്‍റെ അന്നത്തിൽ 
കയ്യിട്ടു വാരുന്നോർ ഓര്‍ക്കുമോ ...
അവനവന്‍റെ പാത്രത്തിനു 
കാവലാൾ ഇല്ലെന്ന സത്യ൦!!


ഇലച്ചാർത്തുകളെ
തലോടിവരുംകാറ്റ്;കുളിരി-
ന്നലകളിലൊരു പൂത്തുമ്പി.


പൊഴിഞ്ഞ പൂവി ന് സാന്ത്വന-
വുമായി കുസൃതിക്കാറ്റ്;പൊഴി-
യാൻ വെമ്പുന്ന മേഘങ്ങൾ.


മേഘരൂപനേ,കാലമെത്ര
കാത്തിരുന്നു നിനക്കായ്;നീയോ 
അറിഞ്ഞില്ലെൻ പ്രണയം....!


മഴത്തുള്ളികളുടെ കിന്നാര൦ കേട്ടിട്ടോ 
കള്ളക്കാറ്റിന്റ്റെ തലോടലേറ്റിട്ടോ 
ഈ പനിനീർപ്പൂവുകൾക്കിത്ര നാണ൦ !!


ഇള൦ കാറ്റിൻ താളത്തിനൊത്ത്
നർത്തനമാടുന്ന മുള൦കാടുകൾ;
ഒളിച്ചു കളിക്കുന്ന ചന്ദ്രലേഖ .


മനസ്സിന്നുമ്മറക്കോലാ-
യിൽ നിനക്കായി മാത്ര൦
തെളിയുന്നുണ്ടൊരു കെടാവിളക്ക്.


അറിവിൻ മഹാസമുദ്രം
അതിനൊരുകോണിൽ ഒരു ചെറുവഞ്ചിയുമായി മനുഷ്യന്‍

ഈ ലോകമിങ്ങിനെ മുന്നോട്ടു 
പോകുകിൽ പിറവിയേകാൻ 
മടിച്ചിടും..ഗർഭപാത്രം!


ആത്മരോദനങ്ങൾ തളർത്തു-
മ്പോഴും ആത്മവിശ്വാസം 
നയിപ്പൂ മുൻപോട്ട്...
പാതിവഴിയിൽ ഉപേക്ഷിച്ച് 
പോയവരും തുണയ്ക്കെത്താമീ
ജീവിതവീഥിയിൽ....!


ഇഴഞ്ഞു നീങ്ങും ജീവിതം;
പണ്ടു കുടിച്ചകൈപ്പുനീർ
കാലുകൾക്കു 
ബലമായ്


അറിവിൻ മഹാസമുദ്രം
അതിനൊരുകോണിൽ ഒരു 
ചെറുവഞ്ചിയുമായി മനുഷ്യന്‍


പുഴയറിഞ്ഞിട്ടും
മഴയറിഞ്ഞില്ല;
മാനത്തിൻ നോവ്.


നഷ്ടങ്ങളുടെ കൂടാരത്തിൽ
ചുരുണ്ടു റങ്ങുംസ്വപ്നങ്ങൾ;
ചിറകരിയപ്പെട്ട പ്രതീക്ഷകൾ.


നീലാകാശം പച്ചിലപ്പടർപ്പിനെ
ഉമ്മവെച്ച അന്നാണ് പ്രണയം
തൂമഴയായ് പെയ്തിറങ്ങിയത്.


വറ്റിയ ഉറവകൾക്കുമേൽ
മഴയുടെ തീർഥസ്പർശം;
ഒഴുക്കിൻെറ സംഗീതം.









അരികിൽ വരൂ

  ഗാനം *****--- പ്രണയമായെന്നിൽ നീയലിയുമ്പോൾ കൃഷ്ണാ.... രാധയായ്, അറിയാതെ ഞാനാടുന്നുവോ?. സ്വരരാഗമായെന്നിൽ നീ നിറയുമ്പോൾ മീരയായ് ഞാൻ സ്വയം മാറു...