Wednesday, July 27, 2016

ഭ്രാന്തി

ലോകമേ ..കണ്ണടയ്ക്കല്ലേ... കീറിപ്പറിഞ്ഞ ചേലയിൽ പൊള്ളിപ്പൊളിഞ്ഞ മനസ്സുമായ് അലയുന്നൊരുവള്‍.. കണ്ട കാഴ്ചകള്‍
കണ്ണുകള്‍ പൊട്ടിച്ചു കേള്‍ക്കും വാര്‍ത്തകള്‍
വണ്ടായി മൂളുന്നു കാലത്തിനൊപ്പം
എത്തുവാന്‍ പറ്റാതെ കാലുകള്‍ രണ്ടും
ശോഷിച്ചു തൂങ്ങുന്നു.
കഴുകക്കണ്ണുകള്‍
കൊത്തിക്കുടിച്ച് ചുക്കി ചുളിഞ്ഞ മാറിടം, തെരുവോരരാവുകള്‍'
ഭോഗിച്ചുതിന്നൊരു വീര്‍ത്ത വയറാണെങ്കിലും
നാട്ടാരെ ...
കാമത്തിന്‍ കണ്ണില്‍
അവളൊരു സുന്ദരി.
ചിരിക്കാതെ
പൊട്ടിച്ചിരിക്കുന്നവള്‍ കരയാതെ
ആര്‍ത്തലയ്ക്കുന്ന പെണ്ണ്.
നാടില്ല വീടില്ല
ആരുമില്ലെങ്കിലും കൂട്ടിനുണ്ട്
ഭ്രാന്തമാം ചിന്തകള്‍ , അതെ, അലയുകയാണവളെന്നു- മെവിടെയും ഗതിയറ്റ്
മനമിടറി
രാപ്പകലുകൾ
താണ്ടിയേകയായ്....

2 comments:

യാത്ര

  ഇരുളലകൾ വീണൊരെന്നോർമ്മകളിലിന്നലെ ചെറുതുള വീഴ്ത്തിയകന്ന കാറ്റ് പറയാൻ മറന്നുവോ വല്ലതും? കേവലം ചൂളമിട്ടോർമ്മപ്പെടുത്തൽ മാത്രം! വെള്ളിവെളിച്ചത...