ഓര്‍മ്മയുടെ തീവണ്ടി
കിതച്ചുകൊണ്ടു
വര്‍ഷങ്ങള്‍ പിന്നോട്ടേക്ക്
പാഞ്ഞപ്പോള്‍ തേങ്ങുന്നുവോ... ഉള്ളിലൊരു അരിപ്രാവ്... മറഞ്ഞുപോയൊരു കലാലയ പ്രണയം..
പാളംതെറ്റിയ
ചിന്തകളിലൂടെ നുഴഞ്ഞുകേറി മനസ്സിന്‍ വാതായനങ്ങളില്‍
ചെറുകാറ്റായി തഴുകിയുണര്‍ത്തുന്നു
പുസ്തകതാളിലൊരു - കോണില്‍ നീ കോറിയിട്ട
പ്രണയാക്ഷരങ്ങൾ..
ചിതലരിച്ച ഏടുകള്‍ക്കിടയിലും
ചാവാതെ-കിടക്കുന്നതെന്തേ,
മൃതസഞ്ജീവിനിപോലെയാ മൃദുലാക്ഷരങ്ങള്‍..
ആത്മഹത്യക്കൊരുങ്ങിയ സ്വപ്നങ്ങളെ
പുനര്ജീവിപ്പിക്കാനോ ?
അറിഞ്ഞുമറിയാതെയും
ജീവിതപ്പാളങ്ങളിൽ ചതഞ്ഞരഞ്ഞു പോകുന്ന
ചില നിമിഷങ്ങള്‍, പേരറിയാത്ത ഏതോ സ്റ്റേഷനില്‍ ഇറങ്ങിപ്പോയ അജ്ഞാതസഞ്ചാരിയുടെ ഓർമ്മകളും പേറി കുതിച്ചു പായുന്ന തീവണ്ടിപോലെ , കുതിച്ചും കിതച്ചും ഇഴഞ്ഞും
പോകുന്ന ജീവിതയാത്രയ്ക്കിടെ, പച്ചക്കൊടി കാണിക്കുന്ന
ഗാര്‍ഡിനെപ്പോലെ പുഞ്ചിരി പൊഴിക്കുന്നു മധുരിക്കുന്ന ഓര്‍മ്മകൾ

ഓർമ്മകൾ മങ്ങാതെ മായാതെ എന്നുമുണ്ടാകട്ടെ.
ReplyDeleteസന്തോഷം, സ്നേഹം സുധി
ReplyDelete