Wednesday, September 28, 2016

ചെറു വരികളിലൂടെ ....

ശാസ്ത്രം വളർന്നിട്ടും 
മുരടിച്ച ഹൃദയവുമായി....
മനുഷ്യജന്മങ്ങൾ.


ഇല കൊഴിഞ്ഞ ഒറ്റമരത്തില്‍ 
നൂലു പൊട്ടിയ പട്ടം.
രാമഴക്കാഴ്ച !

മയക്കി ചതിക്കുന്ന
ചിരിപ്പൂക്കളേക്കാൾ
മിഴി നനയ്ക്കുമാ
കണ്ണീർപൂക്കളെ-

യാണെനിക്കിഷ്ടം.

കാറ്റ് കതകിനെ
തഴുകിയടച്ചു;
രാവിൻ സംഗീതം.


നന്മപൂക്കും മണംപരന്നെന്നാൽ
തിന്മയെല്ലാം പോയ്മറഞ്ഞീടും;
സ്നേഹമേറി വരിക വിഭാതമേ.


പൂരാടമെത്തിയിട്ടു൦ 
പുര മേഞ്ഞില്ലല്ലോ ..

പുറമ്പോക്കു ജീവിതങ്ങൾ

ഓണനിലാവുദിച്ചിട്ടു-
മെന്തേ അമ്മമനസ്സിൽ
മഴക്കാറു മാത്രം; ഓർമ്മകളി-
ലൊളിക്കുന്ന ഓണം...



കതിരില്ലാക്കാലത്ത്
പതിരിനും ക്ഷാമം;
അകലുന്ന പ്രതീക്ഷകൾ.


കല്ലായിപ്പുഴയ്ക്കു നാണം,
കല്ലിന്മേലൊരു ഒളികണ്ണ്;
മൈലാഞ്ചിക്കവിളു ചുവന്നു.


കനലെരിയുന്നു 
കിനാക്കളിൽ,
കദനമൊരുവേള
പകച്ചുവോ.......!


അഹന്തയുടെ
വിളയാട്ടത്താൽ
ഹൃദയമൊരു പാറക്കല്ല്;
കനിവിന്നുറവകൾ 
വറ്റിവരണ്ടു......



സ്നേഹം പൂത്ത
മണംപരന്നപ്പോൾ
നിന്റെ സാന്നിദ്ധ്യം 
ഞാൻ അറിഞ്ഞു...
അതെന്നെ പുളകിതയാക്കി
ഞാൻ തേടിയത്
നിന്നെയായിരുന്നു എന്നത്
ഞാൻ പോലുമറിഞ്ഞില്ല.....
നീ ഒരു നിയോഗവും
സാക്ഷാത്ക്കാരവുമാവുന്നു;
നിറവിന്റെ കതിരൊളിയാവുന്നു.


ശിശിരകാലത്ത്
ഇലകളുടെ കൂട്ടവേർപാടിനെ
പതറാതെ അതിജീവിക്കുന്ന
ശാഖികളേ,
നിങ്ങളെ ഞാൻ പ്രണയിക്കട്ടെ..


മൂവന്തി ച്ചോപ്പില്‍,
കൊഴിയുന്ന ഇതളുകള്‍ .
നിശബ്ദതാഴ്വാരം




ഞാനീ ഏകാന്ത തീരത്ത്
നിന്നേയും കാത്ത്
യുഗങ്ങളായി തപസ്സിലാണ്;
കാത്തിരിപ്പിന്റെ
വിഭ്രാന്തിയുമായി
ഓരോ ദിനവും
കൊഴിഞ്ഞുപോകുന്നു;
എങ്കിലും......
നീ വരുമെന്ന
പ്രതീക്ഷയെ താലോലിക്കുമ്പോഴാണ്
എന്റെ ജീവന്റെ തുടിപ്പ്
താളാത്മകമാവുന്നത്.....

വാതത്തിന് മരുന്നു തേടി
കുറുന്തോട്ടിയുടെ
അടുത്തെത്തിയപ്പോള്‍
അഹന്തതയുടെ മരുന്നിനായി
കുറുന്തോട്ടി അലയുന്നു.. 
ആവനാഴിയിലെ
അമ്പൊഴിഞ്ഞ മനുഷ്യരെ
തെരുവുനായകൾ
കടിച്ചുകീറുന്നു.

ആള്‍ ദൈവങ്ങള്‍ക്ക്
സ്വര്‍ണ്ണപ്പതക്കം;
അനാഥജന്മങ്ങൾക്ക്
ആട്ടും തുപ്പും....!






Saturday, September 24, 2016

കാവല്‍


ഇന്നലെ വരെ നീയെന്റെ
ജീവിത വസന്തമായിരുന്നു.
എന്റെ സ്വപ്നങ്ങളുടെ 
കാവല്‍ മാലാഖയായിരുന്നു..
സ്നേഹത്തിന്റെ ഒരിറ്റു
കണിക പോലും ബാക്കി വെയ്ക്കാതെ
മോഹങ്ങളെ കരിച്ചുണക്കി ,
വേനലായ്‌ മാറിയിട്ടും ,
പുതിയ മേച്ചില്‍പ്പുറങ്ങള്‍
തേടി അലഞ്ഞില്ല ഞാന്‍...
വാര്‍ദ്ധക്യത്തിന്റെ മണല്‍ക്കാറ്റേറ്റ്,
തളര്‍ന്നു നീയെത്തുമ്പോഴും,
ഉപേക്ഷിച്ചുപോയ കിളിക്കൂടിനു,
കാവലായി ഞാനുണ്ടാകും
നിനക്കായ് മാത്രം !
സന്തോഷാശ്രുക്കളാല്‍ നിറംമങ്ങിയ
എന്‍ കണ്ണുകളില്‍ , അപ്പോഴും
നിനക്ക് മാത്രം വായിക്കാന്‍ കഴിയും...
അക്ഷരങ്ങള്‍ക്കു വഴങ്ങാത്ത ഒരു ഭാഷ!!

Wednesday, September 21, 2016

നനയുമോർമ്മകൾ


ഇല്ലിനിയൊന്നുമേ ചൊല്ലുവാനെങ്കിലും പിഞ്ചിയ ഓര്‍മ്മകള്‍ നെഞ്ചില്‍ കുതിരുന്നു കണ്ണീരാല്‍ നിറയുന്ന കദനപ്പുഴയില്‍ കൈലേസ് വഞ്ചി കുതിര്‍ന്നു പോകുന്നു.
ആകാശഗോപുര സ്വപ്‌നങ്ങള്‍ നെയ്തിട്ടും ആഴത്തില്‍ വീഴുന്നു മുറിവേറ്റ ജന്മങ്ങള്‍. ആരും തുണയില്ലാതെ കേഴുമ്പോള്‍.. ആമോദം കാണാക്കനിയായിത്തീരുന്നു.
കരുതലിന്‍ കൈത്താങ്ങിലൊതുങ്ങേണ്ട ജീവിതം കഴുകന്റെ കൊക്കിന്നിരയായ് തീരുമ്പോള്‍ കണ്ടു നില്‍ക്കുവാനാവാതെയോ സൂര്യന്‍ ജ്വാലാമുഖിയായി പാരില്‍ പതിക്കുന്നു.
ഇരുളില്‍ മാറാടുന്നു വിഷജന്തുക്കളും പകലില്‍ പകയൊടുക്കുന്നു മനുഷ്യമൃഗങ്ങളും നിണമൊഴുക്കിയൊടുങ്ങുന്നു ബലിയാടുകള്‍ ശൂന്യതയില്‍ അലയുന്നു അനാഥ ജന്മങ്ങള്‍..

ധീര ഭടന്മാർ


പെറ്റു വീഴുന്ന-
തമ്മതന്‍ മടിത്തട്ടില്‍
മരിച്ചു വീഴുന്നു 

ഭാരതാംബയ്ക്കായി
ഇടയ്ക്ക് കിട്ടുമോ-

രിത്തിരി ജീവിതം
ഭാണ്ഡക്കെട്ടുമായ്
നെട്ടോട്ടമോടുന്നു..


ജാതിമത ഭാഷാ വര്‍ണ്ണ 

വിവേചനമില്ലാതെ
ശൈത്യവും വേനലും 

കാറ്റും മഴയുമറിയാതെ
കണ്ണുകള്‍ ചിമ്മാതെ 

കാവലാളായവര്‍
കാത്തുരക്ഷിക്കുന്നു 

നമ്മുടെ മണ്ണിനെ
.
മഞ്ഞുപുതച്ച 

കാശ്മീര്‍ സുന്ദരി
നിണമൊഴുക്കില്‍ 

ചുവപ്പ് പടര്‍ന്നപ്പോള്‍
പൊരുതി ജീവന്‍ 

കളഞ്ഞ സോദരരെ,
ഓര്‍ക്കുവാന്‍ പോലും 

മറക്കുന്നുവോ..നമ്മള്‍.

മാധ്യമങ്ങളും 

ചാനലുകളും ചൂടന്‍
വാര്‍ത്തകള്‍ക്കായി
പാഞ്ഞുനടക്കുന്നുവെങ്കിലും
കാശ്മീര്‍ 

താഴ്വരയില്‍ പൊലിഞ്ഞ
ഉറ്റവരെയോര്‍ത്തു 

വിലപിക്കാന്‍
അവരുടെ ബന്ധു

മിത്രാദികള്‍ മാത്രമോ? 

അതിര്‍ത്തി 

കാക്കുവാന്‍ ജീവിതം
ഹോമിച്ച വീരരാം

 പ്രിയ സോദരരേ..
നേരുന്നു കണ്ണീര്‍
പുഷ്പാഞ്ജലികൾ,
ശതകോടി പ്രണാമങ്ങള്‍...

Tuesday, September 20, 2016

ഓര്‍മ്മപ്പെയ്ത്ത്

പറയാതെ വന്നെന്റെ 
ഓർമ്മയെ തഴുകിയ
പഴയൊരു മങ്ങിയ 
പുസ്തകത്താളിലെ
വടിവൊത്ത 
അക്ഷരവരികളിൽ 
തെളിയുന്നു .. 
കണ്ണനെപ്പോലെ നിൻ-
മോഹന രൂപ൦....


പാതി വഴിയിൽ 
പിരിഞ്ഞു നാമെങ്കിലു൦ 
കനവിലു൦ നിനവിലു൦ 
എന്നു൦ വിരിയുന്നു 
നിൻമുഖ കമല൦ !

ചൊടികളിൽ വിരിയുന്ന
പുഞ്ചിരിപ്പൂക്കൾതൻ 
നറുമണം നുകർന്നു 
നിന്നൊരാനാളുകൾ ..
മരണ൦ വന്നു തഴുകുവോള൦,
തോഴാ,കുളിർ മഴയായി 
പെയ്യുമെന്നിൽ.

ദു:ഖങ്ങൾ 
തോരാ മഴയായി 
പെയ്താലു൦ 
കുട ചൂടി നില്ക്കു൦ 
നീയേകിയൊരാ
സുന്ദര നിമിഷങ്ങൾ!

Thursday, September 15, 2016

നീതിയെവിടെ?

നീതി ദേവതേ നിൻ കൺ തുറക്കൂ ... നീച ജന്മങ്ങളെ കഴുവിലേറ്റൂ. നിസ്സഹയരായി വിലപിക്കുന്ന അമ്മമ്മാരുടെ കണ്ണുനീർ ഒപ്പാൻ , പുതിയൊരു നിയമ൦ എഴുതിച്ചേർക്കൂ.. അപമാന ഭാരത്താൽ ഉരുകുന്നു
ഞങ്ങളിന്നു ...കൂട്ടിലടയ്ക്കണോ..
നമ്മുടെ പെൺ മക്കളെ ..
നീതിതേടി നിൻ മുന്നിലെത്തുമ്പോൾ , നിൻവിധിയെത്ര നീചം,പരിഹാസ്യം.
മനസ്സാക്ഷി
പണയ൦ വെക്കുമ്പോൾ ഓർക്കുക .. കാമ ഭ്രാന്തൻ മാര്ക്കു
പെണ്ണെന്നു൦ ഭോഗവസ്തു മാത്ര൦.
ഓർക്കുക; നമ്മുടെ, മക്കളെല്ലാം ഒരുപോലെ...

മൃഗങ്ങള്‍ക്കായി പോരാടുന്നീ
നാട്ടില്‍ എന്തേ. പെണ്ണിന്‍ മാനത്തിന്
വിലയില്ലാതെ പോകുന്നു...?


Tuesday, September 13, 2016

തീരാത്ത ആശകള്‍

തീരാത്ത,തീരാത്ത ആശകൾ വിരിയുന്ന തീരത്തിൻ കഥയൊന്നു കേൾക്കാൻ, എന്നോമലാളേ, വരികയില്ലേ,കാതര ഞാൻ കാത്തിരിപ്പൂ (തീരാത്ത...) ആഴിതൻമേനിയി ലോടിത്തിമർക്കുന്ന തിര- കൾക്കു കൂട്ടായി നമ്മൾ കൈകോർത്തു മനമൊന്നാ- യാടിത്തിമർക്കുവാ നെൻമനമെന്നും കൊതിപ്പൂ. (തീരാത്ത....) വാനത്തിൻമുറ്റത്തെ നക്ഷത്രക്കുഞ്ഞുങ്ങൾ പുഞ്ചിരിപ്പൂക്കൾ പൊഴിക്കേ, ഓരോരോ പൂക്കളും നമ്മുടെ മേനിയിൽ ചിത്രപദംഗമായ് മാറും. (തീരാത്ത.....)

അരികിൽ വരൂ

  ഗാനം *****--- പ്രണയമായെന്നിൽ നീയലിയുമ്പോൾ കൃഷ്ണാ.... രാധയായ്, അറിയാതെ ഞാനാടുന്നുവോ?. സ്വരരാഗമായെന്നിൽ നീ നിറയുമ്പോൾ മീരയായ് ഞാൻ സ്വയം മാറു...