Wednesday, September 21, 2016

ധീര ഭടന്മാർ


പെറ്റു വീഴുന്ന-
തമ്മതന്‍ മടിത്തട്ടില്‍
മരിച്ചു വീഴുന്നു 

ഭാരതാംബയ്ക്കായി
ഇടയ്ക്ക് കിട്ടുമോ-

രിത്തിരി ജീവിതം
ഭാണ്ഡക്കെട്ടുമായ്
നെട്ടോട്ടമോടുന്നു..


ജാതിമത ഭാഷാ വര്‍ണ്ണ 

വിവേചനമില്ലാതെ
ശൈത്യവും വേനലും 

കാറ്റും മഴയുമറിയാതെ
കണ്ണുകള്‍ ചിമ്മാതെ 

കാവലാളായവര്‍
കാത്തുരക്ഷിക്കുന്നു 

നമ്മുടെ മണ്ണിനെ
.
മഞ്ഞുപുതച്ച 

കാശ്മീര്‍ സുന്ദരി
നിണമൊഴുക്കില്‍ 

ചുവപ്പ് പടര്‍ന്നപ്പോള്‍
പൊരുതി ജീവന്‍ 

കളഞ്ഞ സോദരരെ,
ഓര്‍ക്കുവാന്‍ പോലും 

മറക്കുന്നുവോ..നമ്മള്‍.

മാധ്യമങ്ങളും 

ചാനലുകളും ചൂടന്‍
വാര്‍ത്തകള്‍ക്കായി
പാഞ്ഞുനടക്കുന്നുവെങ്കിലും
കാശ്മീര്‍ 

താഴ്വരയില്‍ പൊലിഞ്ഞ
ഉറ്റവരെയോര്‍ത്തു 

വിലപിക്കാന്‍
അവരുടെ ബന്ധു

മിത്രാദികള്‍ മാത്രമോ? 

അതിര്‍ത്തി 

കാക്കുവാന്‍ ജീവിതം
ഹോമിച്ച വീരരാം

 പ്രിയ സോദരരേ..
നേരുന്നു കണ്ണീര്‍
പുഷ്പാഞ്ജലികൾ,
ശതകോടി പ്രണാമങ്ങള്‍...

2 comments:

  1. അതിര്‍ത്തി
    കാക്കുവാന്‍ ജീവിതം
    ഹോമിച്ച വീരരാം
    പ്രിയ സോദരരേ..
    നേരുന്നു കണ്ണീര്‍
    പുഷ്പാഞ്ജലികൾ,
    ശതകോടി പ്രണാമങ്ങള്‍...

    ReplyDelete

യാത്ര

  ഇരുളലകൾ വീണൊരെന്നോർമ്മകളിലിന്നലെ ചെറുതുള വീഴ്ത്തിയകന്ന കാറ്റ് പറയാൻ മറന്നുവോ വല്ലതും? കേവലം ചൂളമിട്ടോർമ്മപ്പെടുത്തൽ മാത്രം! വെള്ളിവെളിച്ചത...