Thursday, September 15, 2016

നീതിയെവിടെ?

നീതി ദേവതേ നിൻ കൺ തുറക്കൂ ... നീച ജന്മങ്ങളെ കഴുവിലേറ്റൂ. നിസ്സഹയരായി വിലപിക്കുന്ന അമ്മമ്മാരുടെ കണ്ണുനീർ ഒപ്പാൻ , പുതിയൊരു നിയമ൦ എഴുതിച്ചേർക്കൂ.. അപമാന ഭാരത്താൽ ഉരുകുന്നു
ഞങ്ങളിന്നു ...കൂട്ടിലടയ്ക്കണോ..
നമ്മുടെ പെൺ മക്കളെ ..
നീതിതേടി നിൻ മുന്നിലെത്തുമ്പോൾ , നിൻവിധിയെത്ര നീചം,പരിഹാസ്യം.
മനസ്സാക്ഷി
പണയ൦ വെക്കുമ്പോൾ ഓർക്കുക .. കാമ ഭ്രാന്തൻ മാര്ക്കു
പെണ്ണെന്നു൦ ഭോഗവസ്തു മാത്ര൦.
ഓർക്കുക; നമ്മുടെ, മക്കളെല്ലാം ഒരുപോലെ...

മൃഗങ്ങള്‍ക്കായി പോരാടുന്നീ
നാട്ടില്‍ എന്തേ. പെണ്ണിന്‍ മാനത്തിന്
വിലയില്ലാതെ പോകുന്നു...?


9 comments:

  1. വികാരം പ്ര..തിഫലിച്ചു. പക്ഷെ കവിത അത് കുറഞ്ഞു പോയി.

    ReplyDelete
  2. ഓർക്കുമ്പോൾത്തന്നെ സങ്കടം വരുത്തുന്ന കോടതിവിധി.നമുക്കെന്ത്‌ ചെയ്യാൻ കഴിയും?

    ആൾക്കാർക്ക്‌
    പട്ടിയും
    പശുവും പന്നിയുമൊക്കെ മതി .

    ആശംസകൾ
    രേഖച്ചേച്ചീ
    !! . !

    ReplyDelete
  3. നീതിപീഠം തോറ്റിടത്ത്‌ ദൈവം നീതി നടപ്പാക്കുമായിരിക്കും.

    ReplyDelete
  4. നീതിപീഠം തോറ്റിടത്ത്‌ ദൈവം നീതി നടപ്പാക്കുമായിരിക്കും.

    ReplyDelete

യാത്ര

  ഇരുളലകൾ വീണൊരെന്നോർമ്മകളിലിന്നലെ ചെറുതുള വീഴ്ത്തിയകന്ന കാറ്റ് പറയാൻ മറന്നുവോ വല്ലതും? കേവലം ചൂളമിട്ടോർമ്മപ്പെടുത്തൽ മാത്രം! വെള്ളിവെളിച്ചത...