Wednesday, April 2, 2025

ലഹരി

ലഹരി 

*******


ലഹരിയിലാറാടും നമ്മുടെ നാടിതിൽ

ലഹരിയിലാടിക്കുഴയുന്നു കുട്ടികൾ

ജീവിതലഹരിക്കായ് പൊരുതേണ്ടവരിന്നോ

ലഹരിയിലാകെ തുലയ്ക്കുന്നു ജീവിതം!


മദ്യവും പുകയും മയക്കുമരുന്നുമായ്

അജ്ഞാതലോകത്തിലാടിത്തിമർക്കുന്നു.

ബന്ധം മറക്കുന്നു, പാറിപ്പറക്കുന്നു

ചോര ചിന്തിക്കൊണ്ടു കർമ്മങ്ങൾ ചെയ്യുന്നു.


മാറ്റം വരുത്തുവാൻ നാമൊന്നായ് നീങ്ങണം

നാട്ടാരേ.. കൂടുവിൻ നമ്മുടെ മക്കൾക്കായ്.

നഷ്ടങ്ങളേറാത്ത ശിഷ്ട കാലത്തിനായ്

ലഹരിക്കതീതമാം നാടിനായ് പൊരുതീടാം.




ഗതികെട്ട കാലം

  ഗതികെട്ട കാലം വി- ദൂരമല്ലെന്നോർത്തു മുന്നോട്ടു പോക  നാമേവരും ധീരരായ്. കൂട്ടായതാരൊക്കെ- യുണ്ടെങ്കിലും ഭൂവി- ലാരോഗ്യമില്ലെങ്കിൽ  വീഴാമപശ്രുത...