Wednesday, November 16, 2016

ഓര്‍മ്മകള്‍ പൂക്കുമ്പോള്‍

കാറ്റുലയ്ക്കും ചെമ്പക-
ച്ചോട്ടിലിന്നെന്റെ
ഓർമ്മകൾ പൂത്തനേരം
കാത്തിരുന്ന തോഴനെന്നുടെ
ചാരത്തണഞ്ഞല്ലോ.....
കാറ്റു മൂളിയ പാട്ടിന്നീണം
കേട്ടു വന്നൊരു പൂങ്കുയിൽ,
ഏറ്റു പാടിയെനിക്കായൊരു
മധുര സ്നേഹഗീതം....
കളങ്കമില്ലാത്തലോടലായൊരു
കിളിത്തൂവലൊന്നു പറന്നു വന്നു.
പ്രണയ സരോവര തീരമാം-
മനമൊരു സ്വപ്ന ലോകമായി.....
പെയ്തുതീരാത്ത മൌനമഴയെ
പുണരാന്കൊതിച്ചൊരു മാരിവില്ലായി
മാനസ ജാലക വാതില്‍ തുറന്നു
അരുമയാമോർമ്മകളിൽ
ആശകള്‍ വറ്റാതെ പൂത്തുനിന്നൂ
വെഞ്ചാമരം വീശും കുളിര്‍മ്മയായി,
സുഗന്ധം പരത്തുമോർമ്മയായി,
ഉള്ളിന്റെയുള്ളില്‍ പൂത്തുനില്പ്പൂ നീ,
വാടാതെ കൊഴിയാതെയെന്നുമെന്നും..!

6 comments:

  1. സന്തോഷമുള്ള ഓർമ്മകൾ രേഖച്ചേച്ചീ.

    ReplyDelete
  2. സുഗന്ധം വിതറുന്ന ഓർമ്മകൾ... വരികൾ ഇഷ്ടമായി. ആശംസകൾ.

    ReplyDelete
  3. കുറച്ചു കൂടി കവിത വരട്ടെ

    ReplyDelete

യാത്ര

  ഇരുളലകൾ വീണൊരെന്നോർമ്മകളിലിന്നലെ ചെറുതുള വീഴ്ത്തിയകന്ന കാറ്റ് പറയാൻ മറന്നുവോ വല്ലതും? കേവലം ചൂളമിട്ടോർമ്മപ്പെടുത്തൽ മാത്രം! വെള്ളിവെളിച്ചത...