Monday, September 11, 2017

എന്ത് നല്‍കൂ ..

എന്തു നിനക്ക് നല്‍കേണ്ടു കണ്ണാ...
നറുവെണ്ണയിലുമിന്നു മായമല്ലേ...
കൃഷ്ണതുളസിപ്പൂമാല ചാര്‍ത്താന്‍
തുളസിചെടികള്‍ കാണുവാനുമില്ല.
വൃന്ദാവനമൊരുക്കാന്‍ സ്ഥലമില്ല
അങ്കണം നിറയെ ഓര്‍ക്കിഡുകള്‍..
പൂന്താനപ്പാനകള്‍ പോലുമിന്നു
മറവിയിലാണ്ടുപോയല്ലോ കണ്ണാ..
പരിപാവനമെന്നു ചൊല്ലുവാന്‍ യമുനയും
മാലിന്യത്താല്‍ നിറഞ്ഞല്ലോ കണ്ണാ.
വാടാത്ത ഭക്തിപൂക്കളാല്‍ കൊരുത്ത
നറുസ്നേഹത്തിന്‍ പാലഭിഷേകത്താല്‍
ഹൃദയകോവിലില്‍ നിത്യപ്രതിഷ്ഠയായി
നിന്നിലലിഞ്ഞുചേരാം രാധയായി..
മറ്റെന്തുനല്കാനീ നല്ല സുദിനത്തില്‍
വ്യര്‍ത്ഥമാം വാക്കുകള്‍ ചൊല്ലുവതെങ്ങനെ..? 

2 comments:

  1. ഈ മനസ്സിലൊരു രാധ ഉറങ്ങികിടപ്പുണ്ടല്ലേ? കണ്ണനെപ്പറ്റി വേറെയും കവിതകൾ കണ്ടു..:-)

    ReplyDelete

ഗതികെട്ട കാലം

  ഗതികെട്ട കാലം വി- ദൂരമല്ലെന്നോർത്തു മുന്നോട്ടു പോക  നാമേവരും ധീരരായ്. കൂട്ടായതാരൊക്കെ- യുണ്ടെങ്കിലും ഭൂവി- ലാരോഗ്യമില്ലെങ്കിൽ  വീഴാമപശ്രുത...