കടമെടുത്ത വാക്കുകളില്
നെടുവീര്പ്പിട്ടു കിടക്കുന്നുണ്ട്
ബാധ്യതയാകുന്ന ചില
സന്തോഷങ്ങള്...
എത്ര വേണ്ടെന്നു വെച്ചാലും
തൊട്ടുതലോടി മനസ്സാഴങ്ങളില്
പറ്റിപിടിച്ചു കിടക്കും..
എറിഞ്ഞു പോയ കല്ലുപോലെ
നഷ്ടപ്പെടുമെന്നറിയാമെങ്കിലും
കൈവിടാതങ്ങനെ
ഒക്കത്തു ചേര്ത്തുപിടിക്കും..
നിലാപെയ്ത്തില് സ്വപ്നം
കാണാന് പഠിപ്പിക്കും
കിനാമാഴയില് കുളിര്മഴ
പെയ്യിച്ച് കണ്ണുനീരാക്കും..
എന്നിട്ട്... ബാധ്യതകള് മാത്രം
ബാക്കിയാക്കി മറ്റൊരാളുടെ
കൂടെ ഒളിച്ചോടിപ്പോകും..
ആരോടും പറയാനാവാതെ
നെഞ്ചിന്കൂടിനുള്ളില് കിടന്നു
ശ്വാസംമുട്ടി മരിക്കാന്
വിധിക്കപ്പെട്ട ആ ആമോദങ്ങള്
കൂട്ടുകാരന് ചമഞ്ഞു വന്ന
ഒറ്റുകാരനെപ്പോലെ പടിയിറങ്ങും..
Tuesday, September 12, 2017
Subscribe to:
Post Comments (Atom)
ഗതികെട്ട കാലം
ഗതികെട്ട കാലം വി- ദൂരമല്ലെന്നോർത്തു മുന്നോട്ടു പോക നാമേവരും ധീരരായ്. കൂട്ടായതാരൊക്കെ- യുണ്ടെങ്കിലും ഭൂവി- ലാരോഗ്യമില്ലെങ്കിൽ വീഴാമപശ്രുത...
-
വാടാത്ത ഓർമ്മകൾ ചേർത്തുവെച്ച് ഒരു മാല കോർക്കാം, ജീവിതം തുടിക്കുമൊരു നിറമാല. മഞ്ഞണിപ്രഭാതത്തിലേക്ക് പിച്ചവെച്ചെത്തുന്ന അർക്കകിരണങ്ങൾ; കി...
-
കത്തിജ്വലിക്കുന്ന സൂര്യനു താഴെ , പിച്ചതെണ്ടുന്ന കുഞ്ഞിളം ബാല്യം . തുട്ടുകൾക്കായി നീട്ടുംകരങ്ങൾ തട്ടിമാറ്റിയകറ്റുന്നു നമ്മൾ.. ശ...
-
ഇരുളലകൾ വീണൊരെന്നോർമ്മകളിലിന്നലെ ചെറുതുള വീഴ്ത്തിയകന്ന കാറ്റ് പറയാൻ മറന്നുവോ വല്ലതും? കേവലം ചൂളമിട്ടോർമ്മപ്പെടുത്തൽ മാത്രം! വെള്ളിവെളിച്ചത...
No comments:
Post a Comment