ഹൃദയത്തില്‍ കോറിയ ഗീതത്തിന്നീരടി
തിരയെണ്ണി പാടിയതോര്‍മ്മയുണ്ടോ ....
പ്രണയം നുണയുന്ന കാലത്തില്‍ നാമതു
മധുരമായ് പാടിയതോര്‍മ്മയുണ്ടോ...സഖേ.
മധുരമായ് പാടിയതോര്‍മ്മയുണ്ടോ....
നിനവിന്റെ തീരത്ത് നിന്നോരം ചേര്‍ന്നിന്നു
ഓര്‍മ്മതന്‍ പടവുകള്‍ കയറീടുമ്പോള്‍
കേട്ടുമറന്നൊരാ പല്ലവി ഈണത്തിന്‍
പിന്നെയും പാടുന്നാ ഇണക്കിളികള്‍...
പിന്നെയും പാടുന്നിതായിണക്കിളികള്‍
(ഹൃദയത്തില്‍)
വെണ്ണിലാവിറ്റുന്ന രാത്രിയിലന്നു നാം
മിഴികളിൽ മോഹം കൊരുത്തനേരം
പൊന്‍തിങ്കള്‍ നാണത്താല്‍ മിഴിചിമ്മിയങ്ങു,
മേഘങ്ങള്‍ക്കിടയിൽ മറഞ്ഞതില്ലേ..സഖേ
നമ്മള്‍ പൂമരചില്ലയിലൊളിച്ചതല്ലേ....
(ഹൃദയത്തില്‍)
ഞാനും കാത്തുനിൽക്കുന്നൂ മരണം എന്ന രക്ഷകനെ......
ReplyDeleteജീവിതം കുട പിടിക്കട്ടെ ..ആശംസകൾ
ReplyDelete