Thursday, December 21, 2017

കാത്തിരിപ്പ്‌ ...

ശരത്ക്കാല സന്ധ്യയെൻ
തിരുനെറ്റിയിൽ ചാർത്തിയ,
സിന്ദൂര ചുവപ്പിനെന്തേയിന്നിത്ര തിളക്കം ..!!
മധുമാസചന്ദ്രികയിൽ
തുടിയ്ക്കുന്നല്ലോ മാനസം....
കുളിരണിരാവേറെച്ചെന്നല്ലോ
താമസമെന്തേയെൻ പ്രിയ ഗായകൻ
ചാരത്തണയുവാൻ ..
മല്ലികപ്പൂവുകൾ മലർശയ്യയൊരുക്കി ...
രാത്തിങ്കളോ,മിഴിപൂട്ടി നിന്നൂ..
ഇളംതെന്നൽ താരാട്ടു പാടീടുന്നു
നിശീഥിനിയെ വകഞ്ഞ്,
പ്രിയനാഥനെന്തേയിനിയും വന്നീലാ ...?
കേൾക്കുന്നുവോ ദൂരെ
നേർത്തതാമൊരു
പ്രണയത്തിൻ ശീലുകൾ ...

2 comments:

  1. കാതോർത്ത്‌ നോക്കിക്കേ!!!!!

    ReplyDelete
  2. കേള്‍ക്കുന്നു ആ മധുരസ്വരം... സ്നേഹം സുധി

    ReplyDelete

റിയുണിയൻ

സ്വാഗതം, സ്വാഗതമീ വേളയിൽ ഏവർക്കും സ്വാഗതം സാഭിമാനം! ഓർമ്മകൾ പൂക്കും കലാലയത്തിൽ ഗുൽമോഹറിൻ്റെ ചെമ്പൂവുപോലെ ഏകരായ് ഈ സ്നേഹക്കൂടാരത്തിൽ അയവിറക്ക...