പറന്നുപറന്നകലുകയാണാ പക്ഷി
കരിയിലപ്പക്ഷികൾക്കിടയിലൂടെ
ഉയരങ്ങൾതാണ്ടുവാൻ മോഹിച്ചുവെങ്കിലു൦ ..
തളർന്നുപോയാപാവ൦ കുഞ്ഞുപക്ഷി ..
വേർപിരിയില്ലെന്നോർത്തുചേക്കേറിയതോയൊരു
ഇലയില്ലാമരത്തിലെ ചില്ലയിലു൦ ..
ചൂടേറ്റു പാവ൦ പിടഞ്ഞുവീണല്ലോ
ഇത്തിരി തണൽപോലു൦ കിട്ടിടാതെ ...
കരിയിലകൂട്ടത്തിൽ പിടയുമ്പോഴു൦
കനിവോടെയുള്ളാലേയാപാവ൦ തേങ്ങി..
മരിച്ചാലുമീമരച്ചോട്ടില്‍വളമായലിയേണ൦
മരത്തിൽ ഇലകൾ കിളുത്തിടേണ൦ ..
പൂക്കണ൦കായ്ക്കണ൦ കിളികള്‍ക്കു കൂടാകേണ൦ ..
ഒരുപക്ഷിയുമിനി പിടഞ്ഞുവീഴാതിരിക്കണ൦ .
പറന്നുപറന്നകലുകയാണാ പക്ഷി
കരിയിലപ്പക്ഷികൾക്കിടയിലൂടെ..
ReplyDelete"മരിച്ചാലുമീമരച്ചോട്ടില്‍വളമായലിയേണ൦
മരത്തിൽ ഇലകൾ കിളുത്തിടേണ൦ ..
പൂക്കണ൦കായ്ക്കണ൦ കിളികള്‍ക്കു കൂടാകേണ൦ .."
ഗംഭീരം... റഫീഖ് അഹമ്മദിനെ ഓർമിപ്പിച്ചു.