മറക്കുവാൻ ചൊല്ലുവാനെന്തെളുപ്പം
മധുരവാക്കുകള്‍ക്കില്ല പഞ്ഞം..
മധുരവാക്കുകള്‍ക്കില്ല പഞ്ഞം..
മനസ്സിൽ പേറുന്ന ദുഖങ്ങൾ തന്‍
നോവു തിന്നു മനം പിരട്ടി.....
നോവു തിന്നു മനം പിരട്ടി.....
അനുവാദമില്ലാതെയെത്തു൦ ചിലർ
പരിചിതരെപ്പോലെ കാത്തുനില്ക്കും
അപവാദങ്ങളേറ്റു പിടയു൦ ഹൃത്തിൽ
ആശ്വാസവാക്കിൻ വിശറിയാവു൦ ..
പരിചിതരെപ്പോലെ കാത്തുനില്ക്കും
അപവാദങ്ങളേറ്റു പിടയു൦ ഹൃത്തിൽ
ആശ്വാസവാക്കിൻ വിശറിയാവു൦ ..
കുറുക്കന്റെ കൗശലത്തിൽ വീണ
കുഞ്ഞിക്കിളികൾ തൻ രോദനം.
കുഞ്ഞിക്കിളികൾ തൻ രോദനം.
കാലമുരുളുന്നതറിയാതെ പാവങ്ങൾ
കാമത്തിൻവലയത്തിൽ വീണുപോയി.
കാമത്തിൻവലയത്തിൽ വീണുപോയി.
പേടിപ്പെടുത്തുന്ന കാഴ്ച്ചകളാൽ
മങ്ങിത്തുടങ്ങുന്ന സത്ചിന്തകൾ
ഭാവിയറ്റ് ശൂന്യതയിൽ മറയുന്നു.
മങ്ങിത്തുടങ്ങുന്ന സത്ചിന്തകൾ
ഭാവിയറ്റ് ശൂന്യതയിൽ മറയുന്നു.
സത്യം.....ശരിക്കും നെറികെട്ട കാലത്തിന്റെ നേർക്കാഴ്ച...
ReplyDeletethanku
ReplyDelete