Tuesday, January 9, 2018

ഹൃദയത്തില്‍ സൂക്ഷിക്കാന്‍

ഹൃദയത്തില്‍ കോറിയ ഗീതത്തിന്നീരടി തിരയെണ്ണി പാടിയതോര്‍മ്മയുണ്ടോ .... പ്രണയം നുണയുന്ന കാലത്തില്‍നാമതു മധുരമായ് പാടിയതോര്‍മ്മയുണ്ടോ...സഖേ. മധുരമായ് പാടിയതോര്‍മ്മയുണ്ടോ.... നിനവിന്റെ തീരത്ത് നിന്നോരം ചേര്‍ന്നിന്നു ഓര്‍മ്മതന്‍ പടവുകള്‍ കയറീടുമ്പോള്‍ കേട്ടുമറന്നൊരാ പല്ലവി ഈണത്തിന്‍ പിന്നെയും പാടുന്നാ ഇണക്കിളികള്‍... പിന്നെയും പാടുന്നിതായിണക്കിളികള്‍ (ഹൃദയത്തില്‍) വെണ്ണിലാവിറ്റുന്ന രാത്രിയിലന്നു നാം മിഴികളിൽ മോഹം കൊരുത്തനേരം പൊന്‍തിങ്കള്‍ നാണത്താല്‍ മിഴിചിമ്മിയങ്ങു, മേഘങ്ങള്‍ക്കിടയിൽ മറഞ്ഞതില്ലേ..സഖേ നമ്മള്‍ പൂമരചില്ലയിലൊളിച്ചതല്ലേ.... (ഹൃദയത്തില്‍)

4 comments:

  1. കവിതയെക്കുറിച്ച് ആധികാരികമായി അഭിപ്രായം പറയാനറിയില്ല. പക്ഷെ നല്ല വായനാസുഖം.

    ReplyDelete
    Replies
    1. ചേച്ചിയുടെ ബ്ലോഗിനെ ഞാൻ ഫോളോ ചെയ്തിട്ടുണ്ട്. അതുകൊണ്ട് പുതിയ സൃഷ്ടികൾ വരുന്ന മുറക്ക് അറിയാം. തീർച്ചയായും വായിക്കുകയും ചെയ്യും.

      സമയം കിട്ടുമ്പോൾ വഴിയോരക്കാഴ്ചകളും വായിച്ചു അഭിപ്രായം പറയൂ.... https://vazhiyorakaazhchakal.blogspot.in/

      Delete

റിയുണിയൻ

സ്വാഗതം, സ്വാഗതമീ വേളയിൽ ഏവർക്കും സ്വാഗതം സാഭിമാനം! ഓർമ്മകൾ പൂക്കും കലാലയത്തിൽ ഗുൽമോഹറിൻ്റെ ചെമ്പൂവുപോലെ ഏകരായ് ഈ സ്നേഹക്കൂടാരത്തിൽ അയവിറക്ക...