Thursday, January 18, 2018

ശ്രീജിത്തിന്‍റെ കൂടെ

പൊരുതി ജയിക്കുക
-----
ആൽമര൦ പോലെ വളരണം സോദരാ ..
പാതിവഴിയിൽ കൊഴിയരുതേ.
നിൻ മിഴിനീർ കണങ്ങൾ
തുടയ്ക്കുവാനെത്തുന്നു സോദരർ,

കൂടെ പിറക്കാത്തവർ
തനിച്ചല്ലെന്ന ബോധത്തിൽ
തളരാതെ മുന്നേറൂ ..
നൊന്തു പെറ്റ അമ്മയ്ക്കു താങ്ങാവുക...
പൊന്നനുജന്റെ ജീവനെടുത്ത 
'നിയമ പാലകരാം 'കാപാലികർക്ക്
ശിക്ഷ 
വാങ്ങിക്കൊടുക്കാൻ
ഒരു ജനത നിൻ കൂടെയുണ്ടെന്നോർക്ക.
ഉയർത്തെഴുന്നേറ്റ്
ഉയിരിനെ കാക്കൂ നീ ..
ജ്വലിക്കട്ടെ ആ മിഴി നാളങ്ങൾ..
എരിയട്ടെ സ്വാർത്ഥമോഹികൾ തൻ 
ക്രൂരത അഗ്നിശുദ്ധിയാൽ.
നന്മയെ വരവേൽക്കുന്ന
പുതിയൊരു നാളെ പുലരട്ടെ..
പ്രിയ സോദരാ ..
തളരരുതിനിയു൦
നീ നട്ട ആൽ മരംപോൽ 

നീയു൦ ഉയരുക. 
നനച്ചു വളർത്താൻ
ആയിര൦ കൈകൾ നിൻ കൂടെയുണ്ടെന്നു
 മറക്കാതിരിക്കുക .

2 comments:

  1. അവനൊപ്പമാണ്....

    അവനൊപ്പം മാത്രമാണ്....

    761 ദിവസങ്ങൾ പിന്നിട്ടിട്ടും തുടരുന്ന സമരത്തിനുനേരെ കണ്ണുതുറക്കാത്ത അധികാരികൾക്കൊപ്പമല്ല....

    കാരണം ഇന്ന് അവനാണെങ്കിൽ നാളെ ഞാനായിക്കൂടെന്നില്ല...

    ReplyDelete
  2. പാവംആ ചെറുപ്പക്കാരന്റെ ആത്മാവിനെങ്കിലും നീതി ലഭിക്കട്ടെ.

    കവിത കൊള്ളാം രേഖച്ചേച്ചീ.

    ReplyDelete

ഗതികെട്ട കാലം

  ഗതികെട്ട കാലം വി- ദൂരമല്ലെന്നോർത്തു മുന്നോട്ടു പോക  നാമേവരും ധീരരായ്. കൂട്ടായതാരൊക്കെ- യുണ്ടെങ്കിലും ഭൂവി- ലാരോഗ്യമില്ലെങ്കിൽ  വീഴാമപശ്രുത...