ഹൃദയത്തില്‍ കോറിയ ഗീതത്തിന്നീരടി
തിരയെണ്ണി പാടിയതോര്‍മ്മയുണ്ടോ ....
പ്രണയം നുണയുന്ന കാലത്തില്‍നാമതു
മധുരമായ് പാടിയതോര്‍മ്മയുണ്ടോ...സഖേ.
മധുരമായ് പാടിയതോര്‍മ്മയുണ്ടോ....
നിനവിന്റെ തീരത്ത് നിന്നോരം ചേര്‍ന്നിന്നു
ഓര്‍മ്മതന്‍ പടവുകള്‍ കയറീടുമ്പോള്‍
കേട്ടുമറന്നൊരാ പല്ലവി ഈണത്തിന്
പിന്നെയും പാടുന്നാ ഇണക്കിളികള്‍...
പിന്നെയും പാടുന്നിതായിണക്കിളികള്‍
(ഹൃദയത്തില്‍)
വെണ്ണിലാവിറ്റുന്ന രാത്രിയിലന്നു നാം
മിഴികളിൽ മോഹം കൊരുത്തനേരം
പൊന്തിങ്കള് നാണത്താല്‍ മിഴിചിമ്മിയങ്ങു,
മേഘങ്ങള്‍ക്കിടയിൽ മറഞ്ഞതില്ലേ..സഖേ
നമ്മള് പൂമരചില്ലയിലൊളിച്ചതല്ലേ....
(ഹൃദയത്തില്‍)
Subscribe to:
Post Comments (Atom)
കൊഴിഞ്ഞുവീഴും പൂക്കൾ
പെയ്തുതീരാത്ത മേഘക്കൂട്ടിലേ- യ്ക്കാഴ്ന്നിറങ്ങിയ നൊമ്പരശ്ശീലുകൾ കാത്തിരിക്കുന്ന സ്വപ്നത്തേരിൽ ദളങ്ങൾക്കൊഴിഞ്ഞ പൂക്കളായിടുന്നു. നിർത്താതെ പെ...
-
വാടാത്ത ഓർമ്മകൾ ചേർത്തുവെച്ച് ഒരു മാല കോർക്കാം, ജീവിതം തുടിക്കുമൊരു നിറമാല. മഞ്ഞണിപ്രഭാതത്തിലേക്ക് പിച്ചവെച്ചെത്തുന്ന അർക്കകിരണങ്ങൾ; കി...
-
കളഞ്ഞു പോയ കളിപ്പാട്ടം തിരിച്ചു കിട്ടിയ കുട്ടിയുടെ മനസ്സാണ് എനിക്കിപ്പോൾ ... ശോഷിച്ചു പോയ എന്റെ മനസ്സിനെ .. ആമോദത്താൽ പരിപോഷിപ്പിച്ചു. ...
-
കൂണുകള്‍ പോലെ മുളയ്ക്കുന്ന ബന്ധങ്ങള്‍ കൂടിവന്നാലതിനു ആയുസ്സ് ഒരുദിനം . പുല്‍നാമ്പു പോലെ കിളിര്‍ക്കുന്ന സൌഹൃദം നല്ലൊരു വേനലില്‍ ...
കവിതയെക്കുറിച്ച് ആധികാരികമായി അഭിപ്രായം പറയാനറിയില്ല. പക്ഷെ നല്ല വായനാസുഖം.
ReplyDeleteSNEHAM....santhosham
Deleteചേച്ചിയുടെ ബ്ലോഗിനെ ഞാൻ ഫോളോ ചെയ്തിട്ടുണ്ട്. അതുകൊണ്ട് പുതിയ സൃഷ്ടികൾ വരുന്ന മുറക്ക് അറിയാം. തീർച്ചയായും വായിക്കുകയും ചെയ്യും.
Deleteസമയം കിട്ടുമ്പോൾ വഴിയോരക്കാഴ്ചകളും വായിച്ചു അഭിപ്രായം പറയൂ.... https://vazhiyorakaazhchakal.blogspot.in/
sneham..mahesh.. vaayikkaam tto
Delete