Friday, February 5, 2016

ഉന്മാദിനി


ഉള്ളം കരഞ്ഞപ്പോഴും
അവളുടെ കണ്ണുകള്‍ പുഞ്ചിരിച്ചു.. .
വാചാലതകല്‍ക്കിടയിലും 
മൌനം പാലിച്ചു...
ഹൃദയം ആര്‍ത്തലച്ചപ്പോഴും
മനസ്സ് നിശ്ശബ്ദതയെ കൂട്ടുപിടിച്ച്
തുറിച്ചു നോക്കുന്ന സമൂഹത്തെ
അവഗണനയുടെ തോലില്‍
പൊതിഞ്ഞു പിടിച്ചു..

മൌന നൊമ്പരങ്ങള്‍
ഉരുക്കിയെടുത്ത്
മെഴുകുതിരിയാക്കി
വെളിച്ചമേകി.

ഇരുട്ടിലും പ്രകാശം 
പരത്തുന്ന മനസ്സിനെ
കരി പുരളാതിരിക്കാന്‍...
മൌനക്കുപ്പായത്തില്‍
ഒളിപ്പിച്ചപ്പോള്‍ ..
ആരുടെയോ കല്ലെറിനാല്‍
തകര്‍ന്ന നിശബ്ധതയില്‍...
പിടഞ്ഞു വീണ മനസ്...
നൂല് പൊട്ടിയ പട്ടം പോലെ...
എവിടെയ്ക്കോ..പറന്നുപോയി...

ഉന്മാദിനിയെപ്പോലവള്‍..
പൊട്ടിച്ചിരിക്കുമ്പോള്‍..
ഭ്രാന്തിയെന്ന ഓമനപ്പേരില്‍
ലാളിക്കുന്നു ചിലരെങ്കിലും.. 

12 comments:

  1. മൌന നൊമ്പരങ്ങള്‍
    ഉരുക്കിയെടുത്ത്
    മെഴുകുതിരിയാക്കി
    വെളിച്ചമേകി...


    നല്ല വായന രേഖച്ചേച്ചീ.(ഒന്ന് രണ്ട്‌ അക്ഷരത്തെറ്റുകൾ)

    ReplyDelete
  2. ഭ്രാന്ത്‌ ഒരനുഗ്രഹമാണ്‌ ചിലപ്പോളെങ്കിലും

    ReplyDelete
  3. കൊള്ളാംട്ടോ... ആശംസകൾ...

    ReplyDelete
  4. കൊള്ളാം. കവിതയുടെ ഒരു വായനാ സുഖം തരുന്നില്ല."അവഗണനയുടെ തോല്" തുടങ്ങിയവ അത്ര നന്നായി എന്ന് തോന്നിയില്ല.

    ReplyDelete
  5. അര്‍ത്ഥസമ്പുഷ്ടമായ വരികള്‍..!!

    ReplyDelete

അരികിൽ വരൂ

  ഗാനം *****--- പ്രണയമായെന്നിൽ നീയലിയുമ്പോൾ കൃഷ്ണാ.... രാധയായ്, അറിയാതെ ഞാനാടുന്നുവോ?. സ്വരരാഗമായെന്നിൽ നീ നിറയുമ്പോൾ മീരയായ് ഞാൻ സ്വയം മാറു...