Saturday, February 13, 2016

നിനക്കായി


പ്രിയനേ ..നിനക്കായി നല്‍കുന്നു
ഞാനെന്റെ ഹൃദയത്തില്‍
വിരിഞ്ഞോരീ ചെമ്പനീര്‍പ്പൂക്കള്‍.
പുലര്‍മഞ്ഞിന്‍ നൈര്‍മല്യം പോലെ-
യിന്നെന്നുള്ളില്‍ വിരിയുന്നു
നിന്നോടെനിക്കുള്ള പ്രണയം.

കാണാതിരുന്നാലും കടല്‍പോലെ
സ്നേഹത്താലാര്‍ത്തിരമ്പുന്നെന്റെയുള്ളം
പ്രേമാര്‍ദ്രമാം നിന്‍ മിഴികളില്‍ കാണുന്നു
എന്നോട് നിനക്കുള്ള പ്രണയം

കുളിരലയായ് തഴുകുന്ന കാറ്റില്‍
മുല്ലപ്പൂവിരിയുന്ന മാസ്മര ഗന്ധത്തില്‍
ഈറന്‍ നിലാവിനെ നോക്കിയിരിക്കുമ്പോള്‍
മനതാരില്‍ പൂക്കുന്നു നിതാന്തമാം പ്രണയം.

നിലാ മഴ പെയ്യുന്ന രാവിൽ വിരിയുന്ന
കവിത പോൽ മനോഹരമീ പ്രണയ൦
കളങ്കമില്ലാത്ത മനസ്സുകളിൽ കുയിൽ
നാദമായി ചൊരിയുന്നു പ്രണയ൦ .

4 comments:

  1. മനതാരിലെക്കാലവും പ്രണയം നിറഞ്ഞ്‌ തൂവട്ടെ.

    ReplyDelete
  2. നിലാ മഴ പെയ്യുന്ന രാവിൽ വിരിയുന്ന
    കവിത പോൽ മനോഹരമീ പ്രണയ൦
    കളങ്കമില്ലാത്ത മനസ്സുകളിൽ കുയിൽ
    നാദമായി ചൊരിയുന്നു പ്രണയ൦ ഇനിയുമിനിയും

    ReplyDelete

യാത്ര

  ഇരുളലകൾ വീണൊരെന്നോർമ്മകളിലിന്നലെ ചെറുതുള വീഴ്ത്തിയകന്ന കാറ്റ് പറയാൻ മറന്നുവോ വല്ലതും? കേവലം ചൂളമിട്ടോർമ്മപ്പെടുത്തൽ മാത്രം! വെള്ളിവെളിച്ചത...