Thursday, December 31, 2015

പുതുവത്സരാശംസകള്‍

വാക്കും പ്രവര്‍ത്തിയും ശുദ്ധമാക്കി സ്വാഗതമോതാംനമുക്കീ പുതുവര്‍ഷത്തെ ... പാഴ്ച്ചെടികള്‍ പിഴുതെറിഞ്ഞ് നഷ്ട സ്വപനങ്ങളെ മറികടന്ന് ശുഭാപ്തിവിശ്വാസം ഉള്ളിലേറ്റി നന്മതന്‍ വിത്തുകള്‍ പാകി മുളപ്പിക്കാം. പകയും വിദ്വേഷവും അശ്ശേഷമില്ലാത്ത നിണമൊഴുകാത്തവീഥിയിലൂടെ സ്നേഹപ്പൂക്കള്‍ വാരി വിതറി ഒത്തൊരുമയോടെ കൈകള്‍ കോര്‍ത്ത്‌ ആനയിക്കാം നമ്മള്‍ക്കീ പുതു വര്‍ഷത്തെ.. വിത്തെറിഞ്ഞ് വിളവെടുത്തു പുഷ്പിണിയാക്കാം ഭൂമീദേവിയെ. നട്ടുവളര്‍ത്തിയ തണല്‍മരചോട്ടില്‍ ഒത്തുകളിക്കട്ടെ നമ്മുടെ പൈതങ്ങള്‍ നല്ലൊരു നാളയെ സ്വപ്നം കണ്ട്‌, വരവേല്‍ക്കാം നമ്മള്‍ക്കീ പുതു വര്‍ഷത്തെ .. സത്ക്കര്‍മ്മങ്ങള്‍ നാം ചെയ്തീടില്‍ ദുഷ്ടരാവില്ല നമ്മുടെ മക്കള്‍.. നേട്ടങ്ങള്‍ക്ക്‌ വേണ്ടി ശാപങ്ങളെല്‍ക്കുമ്പോള്‍ ഓര്‍ക്കുക വരും തലമുറയെങ്കിലും. കാല വൃക്ഷത്തിന്‍ ശിഖരങ്ങളില്‍ പൂത്തിടട്ടെ മധുര സ്വപ്‌നങ്ങള്‍... നേരുന്നു പ്രിയ തോഴരേ നിങ്ങള്‍ക്കായി പുതുവത്സരത്തില്‍ ആശംസകള്‍..

15 comments:

  1. നന്മയുടെ ഐശ്വര്യത്തിന്റെ പുതുവർഷമാകട്ടെ!/!/!/!/


    കാല വൃക്ഷത്തിന്‍ ശിഖരങ്ങളില്‍
    പൂത്തിടട്ടെ മധുര സ്വപ്‌നങ്ങള്‍...

    കവിതയിലെ വളരെ ഹൃദ്യമായി തോന്നിയ വരികൾ.

    ആശംസകൾ!!

    ReplyDelete
    Replies
    1. നന്ദി ,സ്നേഹം .. സുഹൃത്തേ

      Delete
  2. പുതുവത്സരാശംസകൾ....

    ReplyDelete
  3. പുതുവത്സരാശംസകൾ....

    ReplyDelete
  4. പകയും വിദ്വേഷവും അശ്ശേഷമില്ലാത്ത നല്ല വർഷമാകട്ടെ. ആശംസിക്കുന്നു .

    ReplyDelete
  5. വാക്കും പ്രവര്‍ത്തിയും ശുദ്ധമാക്കി
    സ്വാഗതമോതാംനമുക്കീ പുതുവര്‍ഷത്തെ ..


    ആശംസകൾ

    ReplyDelete
  6. പുതുവത്സരാശംസകള്‍.!!

    ReplyDelete

യാത്ര

  ഇരുളലകൾ വീണൊരെന്നോർമ്മകളിലിന്നലെ ചെറുതുള വീഴ്ത്തിയകന്ന കാറ്റ് പറയാൻ മറന്നുവോ വല്ലതും? കേവലം ചൂളമിട്ടോർമ്മപ്പെടുത്തൽ മാത്രം! വെള്ളിവെളിച്ചത...