Tuesday, December 22, 2015

പൂക്കും മോഹങ്ങൾ..



                           

എനിക്കൊരു കുടിൽ പണിയണം,
ആരും തമ്മിലടിക്കാതെ 
അവസാനം സ്വസ്ഥമായൊന്നുറങ്ങാൻ..

 എനിക്കൊരു ഗീതം രചിക്കണം,
ഹരിനാമകീർത്തനമൊക്കെ
മറവിയുടെ മാറാലപിടിച്ചു പോയില്ലേ..

ഒരു മണവാട്ടിയുടെ വസ്ത്രങ്ങൾ തുന്നണം,
അഴകൊഴിഞ്ഞാലും ചമഞ്ഞുകിടക്കുവാൻ.
വായ്ക്കരിക്കുള്ള ഒരുപിടി  അരി മാറ്റിവക്കണം,
കുട്ടികൾ കഷ്ടപ്പെടാതിരിക്കാൻ.

എല്ലാം ഒരുക്കിയിട്ടുവേണം
 എല്ലാവരേയും വിളിക്കാൻ...
സമയകുറവിന്റെപേരിൽ 
ആരും ആർഭാഢം കുറക്കണ്ട.

അതെ ആറടി മണ്ണിലെ പൊൻകുടീരത്തിനുള്ള
ഒരുക്കിവക്കലുകളിലാണു ഞാൻ.
മൃത്യുവിന്റെ ദയാവായ്പിനായി

ഇരുട്ടിലേക്കു നോക്കി പ്രതീക്ഷയോടെ...

4 comments:

  1. കാലം എല്ലാത്തിനും തീർപ്പ്‌ കൽപ്പിയ്ക്കട്ടെ.

    ReplyDelete
  2. എന്തൊരു കരുതല്‍..?!!

    ReplyDelete
    Replies
    1. കാലം മാറി...കരുതിയിരുന്നാല്‍...ചിതയിലെരിയാം..അല്ലെങ്കില്‍ ചിലപ്പോള്‍ പുഴുവരിക്കും..നന്ദി വായനക്കും അഭിപ്രായത്തിനും

      Delete

യാത്ര

  ഇരുളലകൾ വീണൊരെന്നോർമ്മകളിലിന്നലെ ചെറുതുള വീഴ്ത്തിയകന്ന കാറ്റ് പറയാൻ മറന്നുവോ വല്ലതും? കേവലം ചൂളമിട്ടോർമ്മപ്പെടുത്തൽ മാത്രം! വെള്ളിവെളിച്ചത...