പൊട്ടിമുളച്ച ചിന്തകളിൽ
മൊട്ടിട്ട വിരിയാത്ത സ്വപ്നങ്ങൾ.
നട്ടുവളർത്തിയ മോഹങ്ങൾ
പെറ്റുകൂട്ടുന്നു, നിന്നോർമ്മകള്‍
ചുറ്റിയടിക്കുന്ന കാറ്റിനു പിന്നാലെ
ചിറകിട്ടടിക്കുന്ന പറവപോൽ
അലയുന്നു മോഹങ്ങളാലേ..
കാഴ്ച്ചകൾ കണ്മുന്നിലേറെയുണ്ടെങ്കിലും
കാണുന്നതൊന്നേ,നിൻരൂപം.
മധുവൂറും വാക്കുകളായിരമെങ്കിലും
കേൾക്കാൻ കൊതിപ്പൂ നിൻസ്വരം മാത്രം.
നിദ്രാവിഹീനമാം രാവുകളിൽ
പ്രണയമോഹങ്ങൾ ഉള്ളിലൊതുക്കി
പൂത്തു നിൽക്കൊന്നൊരാ നിശാഗന്ധി .
പകലോന്റെ ചന്തം നുകരുവാനായ്
മിഴികൾ തുറക്കുന്ന പൂവാടികൾ
കാണാതെയറിയാതെ പോയതെന്തേ
രാവിനെ പ്രണയിക്കുമാ മലർക്കൊടിയെ.......!
നിദ്രാവിഹീനമാം രാവുകളിൽ
ReplyDeleteപ്രണയമോഹങ്ങൾ ഉള്ളിലൊതുക്കി
പൂത്തു നിൽക്കൊന്നൊരാ നിശാഗന്ധി .!!
സന്തോഷം..നന്ദി
Deletenice . .
ReplyDeleteThanks
Delete