Monday, January 4, 2016

പാഴ്മരം.



താലോലം പാടിയുറക്കിയ അമ്മയെ
കുത്തുവാക്കുകളാല്‍
പൊള്ളിക്കരുതേ, പൊന്‍മകനേ....

ജീവിക്കുവാൻ വേണം പണം ,
പക്ഷേ, രക്ത ബന്ധം പണത്തിനുമപ്പുറം.
പാഴ്മരം പോലെ നിനക്കു ഞാനെങ്കിലും
സ്നേഹത്താല്‍ തുടിക്കുന്നു അമ്മ മനം

വാര്‍ദ്ധക്യം തളര്‍ത്തിയ
ശരീരത്തിൽ വാക്കുകളാൽ കുത്തരുതേ.
നീറും മനസ്സിലും നേരുന്നു നിനക്കായ്
നേര്‍വഴിപാതയും നന്മകളും.

തായ്മരം വേരറ്റു വീണാലും
കാലം മറക്കട്ടെ ഈ കഥകളെന്നും.... ...

4 comments:

  1. അമ്മമനം എന്നും മക്കൾക്കായി തുടിയ്ക്കും.


    (വാക്കുകൾക്കിടയിൽ വരേണ്ട ഗ്യാപ്‌ കാണുന്നില്ലല്ലോ ചേച്ചീ!/!?!?!/!/!?ഽ!)

    ReplyDelete
  2. തായ്മരം വേരറ്റു വീണാലും....

    ReplyDelete
  3. അതെ..ഇന്നത്തെ കാഴ്ച ..നന്ദി, സ്നേഹം

    ReplyDelete

യാത്ര

  ഇരുളലകൾ വീണൊരെന്നോർമ്മകളിലിന്നലെ ചെറുതുള വീഴ്ത്തിയകന്ന കാറ്റ് പറയാൻ മറന്നുവോ വല്ലതും? കേവലം ചൂളമിട്ടോർമ്മപ്പെടുത്തൽ മാത്രം! വെള്ളിവെളിച്ചത...