മദം പൊട്ടിയോടും
മതത്തിനു പിന്നാലെയോടുമ്പോള്‍
മനം പിടയ്ക്കുന്ന
മരിച്ച കാഴ്ചകള്‍ മാത്രം ..!
പണയം വെച്ച തലച്ചോറുമായി
പണത്തിനു വേണ്ടി ഓടുവോരേ...
പണിയായുധങ്ങള്‍
എത്രയോയില്ലേ
പട്ടിണിയില്ലാതെ ജീവിച്ചീടുവാന്‍..
ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ പോലെ
ഉറ്റവരില്ലാത്ത ബന്ധങ്ങളേറുന്നു .
ഉടലുകള്‍ വീണുരുളുന്നു തെരുവില്‍
ഉണരാത്ത നിദ്രയിലലിയുന്നു
ഉയിരും .!
എന്തിനു വേണ്ടി നാം തമ്മില്‍തല്ലീടുന്നു ..
എന്തിനു വേണ്ടിയീ കൊലവിളി നടത്തുന്നു .
എവിടുന്നോ വന്നവര്‍
എവിടേക്കോ പോകേണ്ടവര്‍ ഏഴകളായീ ഭൂവില്‍ മരിച്ചുവീണീടുന്നു ..!
എവിടേക്കോ പോകേണ്ടവര്‍ ഏഴകളായീ ഭൂവില്‍ മരിച്ചുവീണീടുന്നു ..!
No comments:
Post a Comment