ഞനൊരു ഒറ്റവരിക്കവിത ..
നിൻ മനതാരിൽ
ഒരായിരം വർണ്ണങ്ങൾ വിരിയിക്കും
സ്നേഹപ്പൂക്കളെ നീഹാരമണിയിക്കും
കുളിർക്കവിത......
ഞനെന്ന ഒറ്റവാക്കിൽ നിന്നും
നാനാർത്ഥങ്ങൾ തേടി
നിന്നിലേക്കു ഒഴുകിയെത്തുന്ന
പ്രണയകവിത ..!
അതെ, ജീവിതത്തിന്റെ
നാനാർത്ഥങ്ങൾ
തേടിയലയുമൊരു
ഒറ്റവരിക്കവിത ..!
No comments:
Post a Comment