എന്തിനു പ്രിയനേയീ ഗദ്ഗ്ദങ്ങൾ
എന്നു൦ നിൻ ചാരെയെൻ പ്രാണനില്ലേ .
വന്നുപോം സുഖ ദു:ഖ ജീവിതത്തിൽ ..
നിന്നിലെ പാതി ഞാൻ കൂട്ടിനില്ലേ ...!
സ്നേഹമരമായി ഞാൻ പൂത്തു നിൽക്കാ൦ ..
ഇടനെഞ്ചിൽ പ്രണയപ്പൂ വീശറിയാവാ൦ ..
കാല൦ കൊരുത്തൊരീ ജീവിതയാത്രയിൽ ...
ഒരു കൊച്ചുസ്വർഗ്ഗ൦ പണിതുയർത്താം.
പൊള്ളുന്ന വെയിലിലു൦ പെയ്യുന്ന മഴയിലു൦
പ്രണയക്കുടയായി കൂടെ നിൽക്കാ൦ ...
തളരുമ്പോൾ താങ്ങായി ചേർത്തു ഞാനെന്നുടെ
കരളിലെ സ്നേഹത്തിൻ മധു പകരാ൦ ...
പരിഭവമൊഴിഞ്ഞില്ലേ പ്രാണനാഥാ
പ്രിയമേറുമിവളുടെ വാക്കുകളാൽ ..
നുകരാ൦ നമുക്കിനി ജീവിതസൗരഭ്യം
ഇനിയുള്ള ഇത്തിരി നാളുകളിൽ.
No comments:
Post a Comment