എന്നുമൊരു കുട്ടിയായിരുന്നെങ്കിലെന്നു ഞാൻ
ഇന്ന് വെറുതെ മോഹിച്ചു പോകുന്നു..
എന്തിനു വളരുന്നു പനപോലെ ലോകത്തിൽ
ഖിന്നത പൂണ്ടു ഞാൻ ചിന്തിച്ചുപോകുന്നു..
തമ്മിലടിച്ചും ഭിന്നിപ്പിച്ചും-സ്പർധ-
യേറ്റിയും ദുഷ്ടരായി മാറുന്നു മാനവർ
ചിന്തകൾ മരവിച്ചു വല്ലാതെ മാറുന്നു..
നമ്മുടെ നാടിന്റെ രക്ഷയാകേണ്ടവർ
വേണം.. രക്തസാക്ഷികളെവിടെയും
ദാഹം തീർക്കുവാൻ വേണ്ടി മാത്രം..
പതനംമാത്രം ആഗ്രഹിക്കുന്നു ചിലർ
പതറിപ്പോകുന്ന കാഴ്ചക്കാരാകുന്നു നാം..
ഹൃദയം പൊട്ടും വേദനയിലും നോക്കു-
കുത്തിയായ് മാറുന്ന മർത്യരെ കാണവേ
അറിയാതെയെപ്പോഴും മോഹിച്ചുപോകുന്നു
ഒന്നുമറിയാത്ത കുഞ്ഞായിമാറുവാൻ.
മാറ്റങ്ങൾ അനിവാര്യമാണെങ്കിലും ആദ്യം
മാറണം നമ്മിലെ ഹീനമാം ചിന്തകൾ
കപടത കൂടുമീ ലോകത്ത് വെറുതെ നാം
കാപട്യം കാണുവാൻ ഇനിയും പിറക്കണോ..?
No comments:
Post a Comment