തളർന്നു വീഴാറായ മാനസച്ചില്ലയിൽ
കൂട്ടുകൂട്ടുന്നു ചില ഓർമമ്മപ്പക്ഷികൾ..
ആരോ കുരുക്കിയ പാശവുമായവർ
ചുറ്റിലും നിന്നു പറക്കാൻ ശ്രമിക്കുന്നു.
മുത്തുപോൽ പൊഴിയുന്ന സ്വപ്ന മണികൾ ശുദ്ധ മനസ്സാൽ കോർത്തെടുക്കണം.
കെട്ടിപിടിച്ചു കൂടെ നടന്നവർ
തെറ്റി പിരിഞ്ഞു തിരിഞ്ഞു നടക്കുന്നു!
അത്രനാൾ ചെയ്തൊരു നന്മകളൊക്കെയും
ഒറ്റ വാക്കിനാൽ വറ്റി വരളുന്നു
കദനങ്ങളുരുക്കി തേച്ചു മിനുക്കട്ടെ
മറവിയുടെ മാറാല പിടിച്ച ഇരുൾക്കോ ണുകൾ.
തളരാതെ മുന്നേറാൻ താങ്ങായിടാൻ
താളം പിഴയ്ക്കാതെ ജീവിച്ചീടാൻ
കയ്‌പ്പേറും ഓർമ്മകൾ കൂടെ വേണം.
ഉറച്ച കാൽവെപ്പോടെ മുന്നേറുവാൻ ..
ആരെന്തു ചൊല്ലിയാലും ഏശില്ലിനി
ആരോടും വിദ്വേഷമില്ലാത്ത
മൗനമാണെന്നിലെ നിത്യ ശക്തി;
മധുരമായ് നിറയുന്നു സ്നേഹഭാഷ...!
~
കൂട്ടുകൂട്ടുന്നു ചില ഓർമമ്മപ്പക്ഷികൾ..
ആരോ കുരുക്കിയ പാശവുമായവർ
ചുറ്റിലും നിന്നു പറക്കാൻ ശ്രമിക്കുന്നു.
മുത്തുപോൽ പൊഴിയുന്ന സ്വപ്ന മണികൾ ശുദ്ധ മനസ്സാൽ കോർത്തെടുക്കണം.
കെട്ടിപിടിച്ചു കൂടെ നടന്നവർ
തെറ്റി പിരിഞ്ഞു തിരിഞ്ഞു നടക്കുന്നു!
അത്രനാൾ ചെയ്തൊരു നന്മകളൊക്കെയും
ഒറ്റ വാക്കിനാൽ വറ്റി വരളുന്നു
കദനങ്ങളുരുക്കി തേച്ചു മിനുക്കട്ടെ
മറവിയുടെ മാറാല പിടിച്ച ഇരുൾക്കോ ണുകൾ.
തളരാതെ മുന്നേറാൻ താങ്ങായിടാൻ
താളം പിഴയ്ക്കാതെ ജീവിച്ചീടാൻ
കയ്‌പ്പേറും ഓർമ്മകൾ കൂടെ വേണം.
ഉറച്ച കാൽവെപ്പോടെ മുന്നേറുവാൻ ..
ആരെന്തു ചൊല്ലിയാലും ഏശില്ലിനി
ആരോടും വിദ്വേഷമില്ലാത്ത
മൗനമാണെന്നിലെ നിത്യ ശക്തി;
മധുരമായ് നിറയുന്നു സ്നേഹഭാഷ...!
~
തളരാതെ മുന്നേറാൻ താങ്ങായിടാൻ
ReplyDeleteതാളം പിഴയ്ക്കാതെ ജീവിച്ചീടാൻ
കയ്‌പ്പേറും ഓർമ്മകൾ കൂടെ വേണം.
ഉറച്ച കാൽവെപ്പോടെ മുന്നേറുവാൻ ..
മനോഹരമായ വരികൾ....ആശംസകൾ
കഷ്ടപ്പാടിന്റെ ഓറ്മകളിൽ ഉള്ളത് കൊണ്ടാണ് ഇന്ന് പലരും ജീവിച്ചു പോകുന്നത്.
സന്തോഷം വിജേഷ് ജി 🙏
ReplyDelete