ചിതലരിക്കാത്ത ചിത്രങ്ങൾ
*** *** **** *** *** ***
ഉള്ളിൽ കിടന്നു പിടയ്ക്കുന്ന ചില തേങ്ങലുകളുണ്ട്
ആരോടും പറയാതെ
ഏകാന്തനിമിഷങ്ങളെ താലോലിക്കുന്നവ!
ഹൃദന്തം നീറും നേരവും വാചലമാകുന്ന
നൊമ്പരങ്ങളെ ഉള്ളിൽ പേറുന്ന മൗനം!
പരിഭവക്കാറ്റിന്റെ ചിണുങ്ങലിൽ താളം
തുള്ളുന്ന സൂനംപോലെ ആടുന്ന മനം!
നിരന്തരം തോരാതെ പെയ്യുന്ന മിഴിപെയ്‌താൽ
തളർന്നു കൂമ്പിയ മിഴിതിളക്കങ്ങൾ!
എന്നിട്ടും, ആരെയും കൂസാതെ, തളരില്ലെന്ന വാശിയാൽ
മുന്നോട്ടു കുതിക്കുന്ന ചിന്തകൾ..
കാട് കയറുന്ന ചിന്തകളെ നെഞ്ചകത്തിലേക്കു ചേർത്തുവെക്കുമ്പോൾ
പുത്തനുണർവ്വിനെ മുത്തം വെക്കുന്നു തൂലിക!
മാനസചില്ലയിൽ മഴവിൽകൂടാരമൊരുക്കി
മാനം സ്വപ്നം കാണുന്ന മയിൽപ്പീലിതുണ്ട് പോലെ ചില കുഞ്ഞുമോഹങ്ങൾ!!
No comments:
Post a Comment