ലളിതഗാനം
*************
പറയുവാനായുള്ള നിറവുകളോരോന്നും
പലവുരുവുള്ളില്‍ തെളിഞ്ഞു വന്നു .
പറയാന്‍ തുടങ്ങവേ ,അറിയാതെ അകതാരില്‍
കതകുകള്‍ താനേയടഞ്ഞു പോയി ..
(പറയുവാനായുള്ള.....)
പഴകിത്തുരുമ്പിയ വാക്കുകള്‍ മനസ്സിന്റെ
പടിവാതിലില്‍ വന്നു പതുങ്ങി നിന്നു
പതറാതെ പറയുവാന്‍ കഴിയില്ലെന്നോര്‍ത്താവാം
അധരങ്ങള്‍ മെല്ലെ വിതുമ്പി നിന്നു.
(പറയുവാനായുള്ള.....)
കളിചിരി ചൊല്ലുവാന്‍ കൊതിയാർന്ന വാക്കുകള്‍
അനുവാദമേകുവാന്‍ കാത്തു നിന്നു
അധരത്തിന്നാര്‍ദ്രത തേടിയ വാക്കുകള്‍
അലിവിന്റെ തീരത്തുതനിച്ചിരുന്നു
(പറയുവാനായുള്ള.....)
No comments:
Post a Comment