തിന്മകൾക്കെതിരായിട്ടൂഴിയിലൊക്കെയും
പടവാളായ് തീരണമെങ്ങുമിത്തൂലിക!
നന്മയ്ക്കായാവേശത്തോടെന്നും മുഴങ്ങുന്ന ഇടിനാദമാകണമിത്തൂലിക!
മനസ്സിൽ വിരിയും ആശയങ്ങളെയെന്നും
വിചിന്തനം ചെയ്തേററം ചാരുതവരുത്തി,
അക്ഷരങ്ങളിലൂടെ അക്ഷയതാളുകളി-
ലലിയിപ്പിക്കും, അക്ഷയനിധിയാണ് തൂലിക.
കാടുകയറുന്ന ചിന്തകളെയൊക്കെയും
നെഞ്ചകത്തിലിഴചേർത്തുവെക്കവേ,
പുത്തനുണർവ്വിനെ മുത്തമിട്ടുണർത്തും
തൂവൽസ്പർശമാണെന്നുമിത്തൂലിക!
അകതാരിലൂറും കണ്ണീരും കിനാക്കളും
അഭിമാനമേകും നിമിഷങ്ങളും
നിരന്തരമാരിലുമെത്തിക്കും സന്തത-
സഹചാരിയാണെന്നുമെന്നുമിത്തൂലിക!
എഴുത്ത് മനോഹരമാകുന്നുണ്ട്. നന്മകൾ വിതറുവാൻ താങ്കളുടെ തുലികയ്ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.
ReplyDeleteഒരു കാര്യം സൂചിപ്പിച്ചുകൊള്ളട്ടെ... താങ്കളുടെ ബ്ലോഗ് മനോഹരമാണ്. Desktop മോഡിൽ ആണ് ഇപ്പോൾ ബ്ലോഗ് ഉള്ളത്. ഇതിനെ മൊബൈലിൽ വായിക്കാവുന്ന രീതിയിൽ minimize ചെയ്യാമോ??
സന്തോഷം. നോക്കട്ടെ
ReplyDelete