Thursday, December 5, 2013

മധുര ഭാവന

മയങ്ങി കിടന്ന മനസ്സിനെ തൊട്ടുണര്‍ത്തി,
മലരായ് എന്നില്‍ സൌരഭം പരത്തി,
മധുരസ്മരണകളാല്‍ എന്നെ തലോടിയ,
മധുമതി നീയെന്റെ സ്വന്തമല്ലേ...

എന്റെ സൌഭാഗ്യ രാഗ സുഗന്ധം നീ,

എന്റെ ജീവ താള ലയവും നീ, 
തിന്മയുടെ പാഴിരുട്ടില്‍ വീണയെന്നില്‍ ,
നന്മ തന്‍ പ്രകാശം പകര്‍ന്നവളല്ലേ..

മധുരമൊരു ജീവിതം കനവില്‍ കണ്ടു,

മങ്ങാതെ മായാതെ മുന്നില്‍ നിന്നു,
നെറുകയില്‍ ചാര്‍ത്താന്‍ കരുതിയ കുങ്കുമം,
ഹൃദയരക്തത്തില്‍ അലിഞ്ഞു ചേര്‍ന്നു...

നിദ്രയെ പ്രണയിക്കും സ്വപ്നമായ് ,

ഇരവിലും തെളിയുന്ന നാളമായ് ,
പ്രാണന്‍ വെടിയും നേരം വരെയും, 
ഏക ദീപമായ് തെളിയും നീ...

2 comments:

റിയുണിയൻ

സ്വാഗതം, സ്വാഗതമീ വേളയിൽ ഏവർക്കും സ്വാഗതം സാഭിമാനം! ഓർമ്മകൾ പൂക്കും കലാലയത്തിൽ ഗുൽമോഹറിൻ്റെ ചെമ്പൂവുപോലെ ഏകരായ് ഈ സ്നേഹക്കൂടാരത്തിൽ അയവിറക്ക...