Sunday, January 19, 2014

വിളിക്കാതെ എത്തുന്ന അതിഥി

കുറെ നാളായ് അവന്റെ നിഴല്‍  
എന്നെ വലം വയ്ക്കുന്ന പോലെ.. 
സായാഹ്ന്നത്തില്‍ ,
പുകച്ചുവച്ചിരിക്കുന്ന
കുന്തിരിക്കത്തിനും അവന്റെ ഗന്ധം.
കത്തിജ്വലിക്കുന്ന സ്മരണകളില്‍
ദുശ്ശകുനംപോലെയെത്തുന്നു അവന്‍ .
യമകിങ്കരന്മാരെ ഓര്‍മ്മിപ്പിക്കുന്ന 
രൗദ്ര പൈശാചിക ഭാവങ്ങള്‍ ,
രാത്രിയില്‍ ഉറക്കം കെടുത്തുന്ന 
കറുത്ത പക്ഷികള്‍, 
അവന്റെ വരവറിയിക്കും പോലെ 
ശ്വാനന്മ്മാരുടെ ഓരിയിടല്‍,
ശത്രുവെന്നോ മിത്രമെന്നോ 
ധനികനെന്നോ യാചകനെന്നോ 
വേര്‍തിരിവില്ലാതെ, ആളിപ്പടരാന്‍- 
വെമ്പുന്ന ചിതാഗ്ന്നിയായ്
നിത്യ നിദ്രയേകാന്‍  ..
വിളിക്കാതെയെത്തുന്നു
അതിഥിയവന്‍ ...





5 comments:

  1. വിളിക്കാതെ എത്തുന്ന ആ അതിഥിയാണ് സത്യം!!..
    ബാക്കിയെല്ലാം പ്രതീക്ഷകളും സ്വപ്നങ്ങളും മാത്രം...

    മനോഹരമായിരിക്കുന്നു ..അഭിനന്ദനങ്ങള്‍ ...

    ReplyDelete
  2. ennenkilum ee athitthi varum ennu theerchayanu..ennalum orkkumbol polum pedi ......

    ReplyDelete

താളം തെറ്റുന്ന ജീവിതം

കൂരിരുട്ടിൽ തിരയുന്നിതേവരും താളമറ്റൊരു ജീവിതയാത്രയിൽ. വന്നടുത്ത ബന്ധങ്ങളാലേവരും ബന്ധനത്തിലായ് പോയ ജന്മങ്ങളോ..! ധീരമായ് തന്നെ മുന്നേറിയെങ്കില...