Tuesday, April 7, 2015

നിര്‍വൃതി

അനുഭവച്ചൂളയില്‍
ഉരുക്കിയെടുത്ത മനസ്സിനെ,
ജീവിതത്തേരിൻറെ
സാരഥിയാക്കിയപ്പോള്‍
മദ്ധ്യാഹ്നസൂര്യനു പോലും
ഇളംകാറ്റിന്‍ സുഖം.


പൊയ്മുഖങ്ങളെ
കീറിച്ചുരുട്ടി കുപ്പ-
ക്കുഴിയിലെരിച്ചു ചാരമാക്കി ,
മുരടിച്ച  ചിന്തകള്‍ക്ക്
വളമാക്കി മാറ്റിയപ്പോള്‍ ,
ഹൃദയവാടിയിലെ
പൂക്കള്‍ക്ക് നറുമണം.....!

നരച്ചു തുടങ്ങിയ
വസ്ത്രങ്ങളില്‍, വര്‍ണ്ണ
പ്പൂക്കള്‍ തുന്നിച്ചേര്‍ത്തപ്പോള്‍ ,
നിര്‍ജ്ജജീവവും
വികാരരഹിതവുമായ
മുഖത്ത് കുങ്കുമസൂര്യന്‍....!

മനസ്സില്‍ പരവതാനി വിരിച്ച
അഹന്ത പുരണ്ട ഇരുട്ടിനെ,
മുള്ളാണിയില്‍ തറച്ചപ്പോള്‍
ഉയിര്‍ത്തെഴുന്നേല്പ്പിന്റെ

നിര്‍വൃതിയില്‍ മനം....!

2 comments:

യാത്ര

  ഇരുളലകൾ വീണൊരെന്നോർമ്മകളിലിന്നലെ ചെറുതുള വീഴ്ത്തിയകന്ന കാറ്റ് പറയാൻ മറന്നുവോ വല്ലതും? കേവലം ചൂളമിട്ടോർമ്മപ്പെടുത്തൽ മാത്രം! വെള്ളിവെളിച്ചത...