Wednesday, April 15, 2015

വീർപ്പു മുട്ടും വിഷു നന്മകള്‍


ഗ്രാമ ഭംഗിക്ക് നിറപ്പകിട്ടേകുവാന്‍
കണിക്കൊന്നകള്‍ പൂത്തുലഞ്ഞു.
വിഷുപ്പക്ഷിയുടെ സ്വരരാഗം കേട്ട്
കുണുങ്ങിയെത്തുന്നു പുലരിപ്പെണ്ണ്‍.

കര്‍ഷകമനസ്സിനു നിര്‍വൃതിയായി
പുതുമഴയില്‍ കുളിച്ചു ഭൂമി
കാര്‍ഷിക ഫലങ്ങള്‍ ചേലയാക്കി 
മണവാട്ടിയെപ്പോല്‍ മനം കവര്‍ന്നു.

മേടമാസം പിറവിയെടുക്കുമ്പോള്‍
മനമതില്‍ ചിരിതൂകി ഉണ്ണിക്കണ്ണന്‍
ഗുരുവായൂരപ്പനെ കണി കാണുവാന്‍
വിഷുക്കണിയുമായി മലയാളനാട് .

കാലവും മാറി കഥയും മാറി.
കഴിഞ്ഞ നാളുകള്‍ ഓര്‍മ്മയായി .
കാലം തെറ്റിയ കാലാവസ്ഥയില്‍
കാത്തിരിക്കുന്നു കുടിനീരിനായി.

കാണാം നമ്മുക്കിന്നു കണ്‍ തുറന്നാല്‍ 
വിണ്ടു കീറിയ മാറുമായി ഭൂമി.
കാഴ്ച മറയ്ക്കുന്ന വിഷപ്പുകയില്‍
ശ്വാസം കിട്ടാതെ മാനവരും...

വിഷുക്കണിയുമായി വിഷക്കനികള്‍ 
കാത്തു കിടക്കുന്നു ചെക്ക്‌പോസ്റ്റില്‍,
പ്ലാസ്റ്റിക്‌ കൂടുകളില്‍ വീര്‍പ്പുമുട്ടി.
കണ്ണനെയും കാത്ത്‌ കൊന്നപ്പൂവും
.
വരുമോ ഇനിയുമാ പഴയകാലം 
കര്‍ഷക നാടിന്‍ മധുര കാലം.
നന്മ്മയും സ്നേഹവും പൂത്തു നില്‍ക്കും
മലയാള മണ്ണിന്റെ നല്ല കാലം...

ഇന്നുമെന്നോര്‍മ്മതന്‍ ഓട്ടുരുളിയില്‍ 
ക്ലാവ് പിടിക്കാത്ത നാണയത്തുട്ടുകള്‍
നന്മയുടെ വിഷുക്കൈനീട്ടവുമായി
കണി കാണുവാന്‍ ഒരുങ്ങി നില്‍പ്പൂ.

2 comments:

  1. വിഷു സ്മരണ ഇഷ്ടായി
    നൈസ്

    ReplyDelete
    Replies
    1. സന്തോഷം , സ്നേഹം ടീച്ചര്‍

      Delete

യാത്ര

  ഇരുളലകൾ വീണൊരെന്നോർമ്മകളിലിന്നലെ ചെറുതുള വീഴ്ത്തിയകന്ന കാറ്റ് പറയാൻ മറന്നുവോ വല്ലതും? കേവലം ചൂളമിട്ടോർമ്മപ്പെടുത്തൽ മാത്രം! വെള്ളിവെളിച്ചത...