Thursday, May 21, 2015

പെയ്തൊഴിയാതെ ....

നിന്നോര്‍മ്മയില്‍ നിറയുമെന്‍ 
മിഴികളില്‍ വര്‍ണ്ണങ്ങള്‍ 
വറ്റാത്തൊരായിരം സ്വപ്നങ്ങള്‍.  
ഇന്നു നീ അരികിലായില്ലെങ്കിലും 
നിന്റെ ഓര്‍മ്മകളിന്നും കൊഴിഞ്ഞു- 
വീഴാത്ത പൂക്കളായി നില്‍ക്കുന്നു... 
നിന്നെക്കുറിച്ചുള്ള 
ഓര്‍മ്മകളാണെന്റെ ശക്തി .
ഇന്നു നിന്‍ കൈ താങ്ങലുകളില്ലാതെ
ഞാന്‍ തളര്‍ന്നിരിക്കുന്നു. 
വേര്‍പാടിന്റെയും വേര്‍പിരിയലിന്റെയും  
നൊമ്പരമാണു നീയെനിക്കിന്ന്. 
നിന്റെ ശബ്ദം കേള്‍ക്കാത്ത രാത്രികളില്‍
മൂകമായെന്‍ കര്‍ണ്ണങ്ങള്‍ തേങ്ങുന്നു. 
എന്‍ സ്വപ്നങ്ങളും മോഹങ്ങളും
കരിന്തിരി കത്തി എരിഞ്ഞൊടുങ്ങുന്നു !!
ഒടുവിലൊരു നാള്‍ അദ്യശ്യയായെങ്കിലും
നിന്നിലേക്കണയുവാന്‍ വല്ലാത്ത മോഹം ! 
വേറിട്ടു പോയത് നിന്‍ ദേഹമെങ്കിലും !!
ദേഹിയിന്നും വേര്‍പിരിയാതെ
എന്നില്‍ നിറഞ്ഞു നില്‍ക്കുന്നു..

No comments:

Post a Comment

യാത്ര

  ഇരുളലകൾ വീണൊരെന്നോർമ്മകളിലിന്നലെ ചെറുതുള വീഴ്ത്തിയകന്ന കാറ്റ് പറയാൻ മറന്നുവോ വല്ലതും? കേവലം ചൂളമിട്ടോർമ്മപ്പെടുത്തൽ മാത്രം! വെള്ളിവെളിച്ചത...