Sunday, October 16, 2016

തുലാപ്പെണ്ണ്‍



കുളിർ തെന്നലുമായവൾ കുണുങ്ങിയെത്തി
പേമാരിയായിതിമിർത്തു പെയ്യാൻ ..
കിന്നാര൦ ചൊല്ലു൦ ശാന്തയായവൾ
പിന്നെ,
അനുസരണക്കേടുമായി നെട്ടോട്ടമോടിക്കു൦ ..
പതിനേഴിലെത്തിയ തരുണിയായവൾ
പടവാളെടുക്കുന്ന ഭദ്രയുമാണവൾ .
ചന്ന൦ പിന്ന൦ കളിപ്പിച്ചു നടന്നാലു൦
ക്ഷിതിയെ പ്രണയിക്കു൦ സുന്ദരി പ്പെണ്നവൾ !
ലാസ്യ രസ താണ്ഡവ ഭാവത്താൽ
വിസ്മയിപ്പിക്കു൦ തുലാപ്പെണ്ണവൾ !

4 comments:

  1. നന്നായിട്ടുണ്ട്

    ReplyDelete
  2. തുലാം ഒന്നാം തീയതി തന്നെ മനോഹരമായ കവിത വായിക്കാൻ കഴിഞ്ഞു.ഇടിവെട്ടും,കറന്റ്‌ പോക്കും,പേമാരിയുമുള്ള നല്ലൊരു മഴക്കാലം ആശംസിക്കുന്നു.

    ReplyDelete

യാത്ര

  ഇരുളലകൾ വീണൊരെന്നോർമ്മകളിലിന്നലെ ചെറുതുള വീഴ്ത്തിയകന്ന കാറ്റ് പറയാൻ മറന്നുവോ വല്ലതും? കേവലം ചൂളമിട്ടോർമ്മപ്പെടുത്തൽ മാത്രം! വെള്ളിവെളിച്ചത...