Sunday, October 23, 2016

അമ്മയ്ക്കൊരു താരാട്ട്


എത്രയോ താരാട്ട് പാടിയെനിക്കായി മാറോടു ചേര്‍ത്തുറങ്ങാതെയിരുന്നമ്മ, പതിവായി സ്നേഹാമൃതൂട്ടിയ നിനക്കായി പകരം നല്‍കുവാനെന്‍ കൈകളിലെന്തമ്മേ..
അകലെയിവിടെ ഞാന്‍ ഒറ്റയ്ക്കിരിക്കുമ്പോള്‍ അകതാരിലെവിടെയോ താലോലം പാടുന്നു ഹൃത്തിലോരൂഞ്ഞാലു കെട്ടിയെന്നമ്മയ്ക്കായ് മൂളീടട്ടെ ഞാനൊരു താരാട്ടുപാട്ട്.
എന്‍ മടിത്തട്ടില്‍ ചാഞ്ഞുറങ്ങും നിന്റെ വാര്‍മുടി മാടിയൊതിക്കിയാ നെറ്റിയില്‍ മെല്ലെത്തലോടി,ഉമ്മവെയ്ക്കുവാൻ എന്‍ നെഞ്ചകം കോരിത്തരിക്കുന്നു...
ജനനീ നീയെന്‍ ജീവധാരയില്‍ ഒഴുകി വറ്റാത്ത സ്നേഹപ്പുഴയായി, തളര്‍ന്നു വീഴുമീ സായംസന്ധ്യയില്‍ പകര്‍ന്നു നല്‍കുവാന്‍ പകരമില്ലമ്മേ..
മൗന രാഗത്തില്‍ ഉച്ചത്തില്‍ ചൊല്ലാം നിനക്കുമാത്രം കേള്‍ക്കാനീ താരാട്ടുപാട്ട് എവിടെയാണെങ്കിലും സ്നേഹമന്ത്രത്താല്‍ കനവിലും കരളിലും നിറയുമീ രാഗം..

2 comments:

  1. തലക്കെട്ട്‌ വായിക്കാതെ കവിത വായിച്ചു.അവസാനം തലക്കെട്ടൊന്ന് നോക്കിയപ്പോൾ ഇത്‌ തന്നെ.എന്റെ കമന്റ്‌ ചേച്ചി മോഷ്ടിച്ചല്ലോ..
    നല്ല ഇഷ്ടം തോന്നി രേഖച്ചേച്ചീ.
    ഈ കവിത ഞാനൊരാൾക്കയച്ചുകൊടുക്കുന്നേ.

    ReplyDelete

അരികിൽ വരൂ

  ഗാനം *****--- പ്രണയമായെന്നിൽ നീയലിയുമ്പോൾ കൃഷ്ണാ.... രാധയായ്, അറിയാതെ ഞാനാടുന്നുവോ?. സ്വരരാഗമായെന്നിൽ നീ നിറയുമ്പോൾ മീരയായ് ഞാൻ സ്വയം മാറു...