പറയുവാനേറെയുണ്ടാ കളിമുറ്റത്തു
പഴമച്ചൊല്ലുന്നാ മണല്‍ത്തരികള്‍ക്കിന്നു
പുതുമ മാറാതെ ഓര്‍മ്മയെപ്പുല്കും
ഹൃദയകോവിലിലെന്നുമെൻ അച്ഛന്റെരൂപം.
തുളുമ്പിച്ചിരിക്കുന്ന അമ്പിളിമാമ്മനെ
കുഞ്ഞിക്കൈകളാല്‍ വാരിയെടുക്കുവാന്‍
കൊഞ്ചിക്കരയുന്ന കുഞ്ഞിന്‍റെ മുന്നില്‍
ആനയായ്, കുതിരയായ് മാറുമെന്നച്ഛന്‍.
നോവുകളാലുള്ളം വെന്തുരുകും നേരം
പുഞ്ചിരിതൂകി നില്‍ക്കുമെന്നച്ഛനെ
ഉപമിക്കാന്‍ വാക്കുകളില്ലല്ലോ!
എന്റെയീ ജീവിതപുസ്തക താളിലും.
വാടാത്ത സ്നേഹഹാരങ്ങളണിഞ്ഞു
കാണിക്കവാങ്ങാതെ അനുഗ്രഹംച്ചൊരിയുന്ന
മാനസകോവിലിലെ നിത്യപ്രതിഷ്ഠയായി
കാരുണ്യദൈവമാണെന്നുമെന്നച്ഛന്‍ .
കാലത്തിന്‍ പടവുകളേറെ താണ്ടിയാലും
താതന്റെവാത്സല്യ സ്നേഹപ്പുതപ്പിന്റെ
ചൂടേറ്റുവളരുന്ന മക്കള്‍തന്‍ മാനസം
വാടാതെ, കൊഴിയാതെ, തളരാതെ നില്പ്പൂ
Wednesday, December 14, 2016
Saturday, December 10, 2016
തുലാഭാരം
ഹൃദയകോവിലിലിന്നു ഞാൻ
കിനാവുകൊണ്ടൊരു- തുലാഭാരം നടത്തി .
ദേവനുമില്ല ,ദേവിയുമില്ല ....
പൂജക്കായ് പുഷ്പങ്ങളേതുമില്ല
വാടാമലരായെൻ സ്വപ്നങ്ങളും
വാടിതീരാത്ത ദു:ഖങ്ങളും ....
ദീപാലങ്കാരമായെൻ നിറനയനങ്ങൾ,
നേദ്യമായതെൻ ജീവിതവും...
പ്രതിഷ്ഠയില്ലാത്തൊരാ മാനസകോവിലിൽ
തീരാത്ത ദുഃഖത്താൽ അർച്ചനചെയ്യവേ
കണ്ണുനീർ പുഷ്പങ്ങളിൽ തെളിഞ്ഞു വന്നു
നിഴൽ പോലെയെൻ സ്വപ്നദേവൻ!! .
Sunday, December 4, 2016
നോവ്
മായാത്ത പുഞ്ചിരി
പൂവുകളാലെന്റെ
മാനസം കവര്‍ന്നൊരു
കൂട്ടുകാരാ..
എവിടെയാണിന്നു
നീയറിയില്ലയെങ്കിലും
ഹൃദയം നിനക്കായി
തുടിച്ചു നില്‍പ്പൂ.
പരിഭവമെല്ലാം
മറന്നു നീയൊരുനാളില്‍
തിരികെയെന്നയരികിലേക്കെത്തും
പ്രതീക്ഷയില്‍
പടിവാതിലിലോളം
നീളുമെന്‍ മിഴികളില്‍
പതറി നില്‍ക്കുന്നു
രണ്ടു നീര്‍ത്തുള്ളികള്‍..
എങ്ങു പോയി നീയെന്റെ
കൂട്ടുകാരാ..
എങ്ങുപോയെങ്ങുപോയ്
കൂട്ടുകാരാ..
കണ്ടുമുട്ടുനമ്മളിനിയുമെന്ന
പ്രതീക്ഷയില്‍
കാത്തിരിക്കുന്നു
ഞാന്‍ കൂട്ടുകാരാ..
Subscribe to:
Posts (Atom)
ലഹരി
ലഹരി ******* ലഹരിയിലാറാടും നമ്മുടെ നാടിതിൽ ലഹരിയിലാടിക്കുഴയുന്നു കുട്ടികൾ ജീവിതലഹരിക്കായ് പൊരുതേണ്ടവരിന്നോ ലഹരിയിലാകെ തുലയ്ക്കുന്നു ജീവിതം!...
-
വാടാത്ത ഓർമ്മകൾ ചേർത്തുവെച്ച് ഒരു മാല കോർക്കാം, ജീവിതം തുടിക്കുമൊരു നിറമാല. മഞ്ഞണിപ്രഭാതത്തിലേക്ക് പിച്ചവെച്ചെത്തുന്ന അർക്കകിരണങ്ങൾ; കി...
-
ഉള്ളം കരഞ്ഞപ്പോഴും അവളുടെ കണ്ണുകള്‍ പുഞ്ചിരിച്ചു.. . വാചാലതകല്‍ക്കിടയിലും മൌനം പാലിച്ചു... ഹൃദയം ആര്‍ത്തലച്ചപ്പോഴും മനസ്സ് നിശ്ശബ്ദതയെ...