ഹൃദയകോവിലിലിന്നു ഞാൻ
കിനാവുകൊണ്ടൊരു- തുലാഭാരം നടത്തി .
ദേവനുമില്ല ,ദേവിയുമില്ല ....
പൂജക്കായ് പുഷ്പങ്ങളേതുമില്ല
വാടാമലരായെൻ സ്വപ്നങ്ങളും
വാടിതീരാത്ത ദു:ഖങ്ങളും ....
ദീപാലങ്കാരമായെൻ നിറനയനങ്ങൾ,
നേദ്യമായതെൻ ജീവിതവും...
പ്രതിഷ്ഠയില്ലാത്തൊരാ മാനസകോവിലിൽ
തീരാത്ത ദുഃഖത്താൽ അർച്ചനചെയ്യവേ
കണ്ണുനീർ പുഷ്പങ്ങളിൽ തെളിഞ്ഞു വന്നു
നിഴൽ പോലെയെൻ സ്വപ്നദേവൻ!! .
ഇനി ഒരു പുഷ്പാഞ്ജലി കഴിച്ചേക്കൂ.
ReplyDeletehaha.ok sudhi.. thanku
Delete☺
ReplyDeleteThis comment has been removed by the author.
Deleteനല്ല സാഹിത്യഭാഷ..... ഇഷ്ടം...
ReplyDeletesneham geethaji
Delete