Saturday, December 10, 2016

തുലാഭാരം

ഹൃദയകോവിലിലിന്നു ഞാൻ കിനാവുകൊണ്ടൊരു- തുലാഭാരം നടത്തി . ദേവനുമില്ല ,ദേവിയുമില്ല .... പൂജക്കായ് പുഷ്പങ്ങളേതുമില്ല വാടാമലരായെൻ സ്വപ്നങ്ങളും വാടിതീരാത്ത ദു:ഖങ്ങളും .... ദീപാലങ്കാരമായെൻ നിറനയനങ്ങൾ, നേദ്യമായതെൻ ജീവിതവും... പ്രതിഷ്ഠയില്ലാത്തൊരാ മാനസകോവിലിൽ തീരാത്ത ദുഃഖത്താൽ അർച്ചനചെയ്യവേ കണ്ണുനീർ പുഷ്പങ്ങളിൽ തെളിഞ്ഞു വന്നു നിഴൽ പോലെയെൻ സ്വപ്നദേവൻ!! .

6 comments:

പൊള്ളുന്ന കാഴ്ചകൾ

വെയിൽപ്പൊള്ളലേറ്റ്  ഓർമ്മകൾ അടർന്നുവീഴുമ്പോൾ  നഷ്ടപ്പെടുന്നത് ജീവതാളമോ? പിഴയ്ക്കുന്ന കണക്കുകൂട്ടലിൽ  തിളയ്ക്കുന്ന മനസ്സിനെ തണുപ്പിക്കാൻ  പായ...