Sunday, December 4, 2016

നോവ്

മായാത്ത പുഞ്ചിരി പൂവുകളാലെന്റെ
മാനസം കവര്‍ന്നൊരു കൂട്ടുകാരാ..
എവിടെയാണിന്നു നീയറിയില്ലയെങ്കിലും
ഹൃദയം നിനക്കായി തുടിച്ചു നില്‍പ്പൂ.

പരിഭവമെല്ലാം മറന്നു നീയൊരുനാളില്‍
തിരികെയെന്നയരികിലേക്കെത്തും പ്രതീക്ഷയില്‍
പടിവാതിലിലോളം നീളുമെന്‍ മിഴികളില്‍
പതറി നില്‍ക്കുന്നു രണ്ടു നീര്‍ത്തുള്ളികള്‍..

എങ്ങു പോയി നീയെന്റെ കൂട്ടുകാരാ..
എങ്ങുപോയെങ്ങുപോയ്‌ കൂട്ടുകാരാ..
കണ്ടുമുട്ടുനമ്മളിനിയുമെന്ന പ്രതീക്ഷയില്‍
കാത്തിരിക്കുന്നു ഞാന്‍ കൂട്ടുകാരാ..


No comments:

Post a Comment

യാത്ര

  ഇരുളലകൾ വീണൊരെന്നോർമ്മകളിലിന്നലെ ചെറുതുള വീഴ്ത്തിയകന്ന കാറ്റ് പറയാൻ മറന്നുവോ വല്ലതും? കേവലം ചൂളമിട്ടോർമ്മപ്പെടുത്തൽ മാത്രം! വെള്ളിവെളിച്ചത...