തുറന്നിട്ടൊരീജാലകത്തിലൂടിന്നുമെൻ
മിഴികളൊന്നകലേയ്ക്കൊഴുകവേ,
ഒഴുകുമിളംകാറ്റില്‍ ലാസ്യഭാവങ്ങളോടെ - തുള്ളിക്കളിക്കുന്നു മഴനൂലുകള്‍.
ഇമകളിൽ നിന്നുതിർന്ന കണങ്ങളിൽ നിന്നൂർന്നു വീണതു സ്വപ്നങ്ങളോ?
വാതിൽപ്പഴുതിലൂടവിരാമമെത്തു-
മെൻപ്രത്യാശതൻ മഴത്തുള്ളികളോ?
ഇരുൾമുറിയെങ്കിലുമിത്തിരിവെട്ടത്തിനായ്
ആശ്രയമിന്നുമിക്കിളിവാതിൽ മാത്രം.
നന്മകൾ കാണാനായടയ്ക്കാതിരിക്കാ-
മെന്നുമീമുറിയുടെ ജാലകപ്പാളികൾ!
അഴലുകളകലട്ടെ, മാനസം കുളിരട്ടെ,
വാടിയിൽ പുത്തനാംപൂക്കൾ വിടരട്ടെ!
നറുമണവുമായ് വരും പുതുവിഭാതങ്ങളിൽ
പൂക്കുന്നതെത്രയോ ജാലകക്കഴ്ചകൾ!
No comments:
Post a Comment