Wednesday, September 21, 2016

നനയുമോർമ്മകൾ


ഇല്ലിനിയൊന്നുമേ ചൊല്ലുവാനെങ്കിലും പിഞ്ചിയ ഓര്‍മ്മകള്‍ നെഞ്ചില്‍ കുതിരുന്നു കണ്ണീരാല്‍ നിറയുന്ന കദനപ്പുഴയില്‍ കൈലേസ് വഞ്ചി കുതിര്‍ന്നു പോകുന്നു.
ആകാശഗോപുര സ്വപ്‌നങ്ങള്‍ നെയ്തിട്ടും ആഴത്തില്‍ വീഴുന്നു മുറിവേറ്റ ജന്മങ്ങള്‍. ആരും തുണയില്ലാതെ കേഴുമ്പോള്‍.. ആമോദം കാണാക്കനിയായിത്തീരുന്നു.
കരുതലിന്‍ കൈത്താങ്ങിലൊതുങ്ങേണ്ട ജീവിതം കഴുകന്റെ കൊക്കിന്നിരയായ് തീരുമ്പോള്‍ കണ്ടു നില്‍ക്കുവാനാവാതെയോ സൂര്യന്‍ ജ്വാലാമുഖിയായി പാരില്‍ പതിക്കുന്നു.
ഇരുളില്‍ മാറാടുന്നു വിഷജന്തുക്കളും പകലില്‍ പകയൊടുക്കുന്നു മനുഷ്യമൃഗങ്ങളും നിണമൊഴുക്കിയൊടുങ്ങുന്നു ബലിയാടുകള്‍ ശൂന്യതയില്‍ അലയുന്നു അനാഥ ജന്മങ്ങള്‍..

4 comments:

റിയുണിയൻ

സ്വാഗതം, സ്വാഗതമീ വേളയിൽ ഏവർക്കും സ്വാഗതം സാഭിമാനം! ഓർമ്മകൾ പൂക്കും കലാലയത്തിൽ ഗുൽമോഹറിൻ്റെ ചെമ്പൂവുപോലെ ഏകരായ് ഈ സ്നേഹക്കൂടാരത്തിൽ അയവിറക്ക...