Monday, April 3, 2017

കുഞ്ഞു വരികളിലൂടെ ..

നന്മ ഉള്ളിൽ നിറഞ്ഞീടുമ്പോൾ 
നല്ല പാതകൾ താനെ തുറന്നീടു൦ 
സജ്ജനങ്ങൾ കൂട്ടുകാരായിടുമ്പോൾ 
സത്ചിന്തകൾ പ്രകാശ൦ പരത്തീടു൦ 
കെട്ട കൂട്ടുകൾ തിരിച്ചറിഞ്ഞീടുകിൽ 
ബുദ്ധിയോടെയകറ്റി നിർത്തീടുക
പാടിനടക്കു൦ പരദൂഷണക്കാരെ
പാടെ വർജ്ജിച്ചു മുന്നേ നടക്കണ൦


ആത്മാർഥത 
ഇല്ലാത്തവർ
കൂടെ കൂടിയാൽ
ആത്മാവു
നഷ്ടപ്പെട്ട 
ദേഹംപോൽ 
ജീവിത൦.


ഋതുക്കളിലൂടെ
സഞ്ചരിക്കുന്നു,കാലം;
പൂത്താലി കോർക്കുന്നു,
പ്രകൃതി.


കനലിൽ 
കുരുത്ത ജീവിതം
തുന്നുന്നു, നേരറിവ്.


നീയെഴുതിയ 
ഒറ്റവരിക്കവിത-
യിൽവിരിഞ്ഞ
പൂവുഞാൻ ;
സ്നേഹമഴയിൽ 
നനഞ്ഞൊലിച്ച്
നിന്നെ അറിയുകയാണെ-
ന്നിതളുകൾ...........!


ഭൂമിയിൽ
മനുഷ്യർ പീഡിതരാണ് ;
കേരളത്തിൽ
സ്ത്രീകളും കുട്ടികളുമാണ്
പീഡിതർ..!!


ആടിയുലഞ്ഞാലും
രസകരമീ യാത്ര. 
ജീവിതത്തോണി.


സ്നേഹത്തിന്റെ 
മൂർച്ചയുള്ള,
തൂലികകൾകൊണ്ടേ,
വെറുപ്പിന്റെ അക്ഷരത്തെറ്റുകളെ
തിരുത്താനൊക്കുകയുള്ളൂ.....


ഈ വിശാലമാം 
സമുദ്രോപരിതലത്തിൽ,
സ്നേഹത്തിരമാലകൾതൻ 

തലോടലിൻ
സാന്ത്വനം മുകർന്ന് 

മേവുമൊരു 
കൊതുമ്പുവള്ളമായേതോ 

സ്വപ്നതീരം 
തേടിയലയുന്നു ഞാൻ....!





No comments:

Post a Comment

യാത്ര

  ഇരുളലകൾ വീണൊരെന്നോർമ്മകളിലിന്നലെ ചെറുതുള വീഴ്ത്തിയകന്ന കാറ്റ് പറയാൻ മറന്നുവോ വല്ലതും? കേവലം ചൂളമിട്ടോർമ്മപ്പെടുത്തൽ മാത്രം! വെള്ളിവെളിച്ചത...